കുടിശിക നല്‍കിയില്ല; 29 മുതല്‍ പണി നിര്‍ത്തിവയ്ക്കുമെന്ന് കരാറുകാര്‍
കൊച്ചി : കരാര്‍ കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് 29 മുതല്‍ കോര്‍പറേഷന്റെ എല്ലാ പണികളും നിര്‍ത്തിവയ്ക്കുമെന്ന് കരാറുകാര്‍. 21 മാസത്തെ കുടിശികയായ 50 കോടിയോളം രൂപ കുടിശികയുണ്ടെന്ന് കൊച്ചിന് കോര്പര്േഷന് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ആഗസ്റ്റുമുതലുള്ള ബില്ലുകള്‍ കുടിശികയാണ്. 2016-17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ 93 പ്രവര്‍ത്തികളുടെ എട്ടുകോടിയോളം രൂപ ട്രഷറിയില്‍നിന്ന് ലഭിക്കാനുണ്ട്.
നഗരസഭയുടെ ഖജനാവില്‍ ആവശ്യത്തിനു പണം നീക്കിയിരിപ്പുള്ളപ്പോഴാണ് കരാറുകാര്‍ക്ക് പണം നല്‍കാത്തത്. എല്ലാവര്‍ഷവും മാര്‍ച്ചില്‍ കരാറുകാര്‍ക്ക് ലഭിക്കുന്ന കുടിശിക പണം മെയ് അവസാനമായിട്ടും ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സെക്രട്ടറിക്ക് നിരവധി തവണ നിവേദനം നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ല.
സെക്രട്ടറി വല്ലപ്പോഴും ഒപ്പിടുന്ന ബില്ലുകള്‍ സീനിയോറിട്ട് മറികടന്നുമാണ്. ഈ സാഹര്യത്തിലാണ് പണി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അസോസിയേഷന് പ്രസിഡന്റ് എം സെയ്തുകുഞ്ഞ്, സെക്രട്ടറി കെ എ ഡേവിഡ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."