സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സ്കൂള്‍ വാഹനങ്ങളില്‍ പരിശോധന
കാക്കനാട്: സ്കൂള്‍ വര്‍ഷാരംഭത്തോടനുബന്ധിച്ച് സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്കൂള്‍, കോളേജ് വാഹനങ്ങള്‍ക്കും യാന്ത്രികക്ഷമത പരിശോധന നടത്തും.
എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും 2017 ഏപ്രില്‍, മെയ് മാസത്തില്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കിയിട്ടുള്ള വാഹനങ്ങള്‍ ഒഴിച്ചുള്ള രണ്ട് വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ സ്കൂള്‍, കോളജ് വാഹനങ്ങളും മെയ് 31 ാം തീയതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ പരിശോധനയ്ക്ക് ഹാജരാക്കണം. രാവിലെ ഏഴു മണി മുതല്‍ പത്തു വരെയാണ് പരിശോധന സമയം.
എല്ലാ സ്കൂള്‍, കോളജ് അധികാരികളും വാഹനം പൂര്‍ണ സജ്ജമാക്കി സ്പീഡ് ഗവേണര്‍ 50 കിലോ മീറ്ററില്‍ സെറ്റ് ചെയ്ത് ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാഹനത്തിന്റെ പൂര്‍ണമായ രേഖകള്‍ സഹിതം നിര്‍ബന്ധമായും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ പി.എച്ച് സാദിഖ് അലി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04842422246 എന്ന നമ്പറില്‍ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."