മഴക്കെടുതി : നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് കെ.സി വേണുഗോപാല്‍
ആലപ്പുഴ : കാറ്റിലും മഴയിലും മണ്ണഞ്ചേരിയില്‍ വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്ന് നാശനഷ്ടം സംഭവിച്ചവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്ന് കെ. സി. വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. മണ്ണഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം വീടുകളാണ് തകര്‍ന്നത്. വീട്ടുപകരണങ്ങള്‍ക്കും മറ്റ് വസ്തു വകകള്‍ക്കും നാശനഷ്ടമുണ്ടായി.
കൃഷി നാശമുള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.താറുമാറായ വൈദ്യുതി സംവിധാനങ്ങളും ജലവിതരണ ശ്രംഖലയും പുന:സ്ഥാപിക്കാന്‍ നടപടി വേണം.നഷ്ടം കണക്കാക്കാന്‍ റവന്യൂ വകുപ്പിന്റെ സംഘത്തെ നിയോഗിക്കണം.ഈ സാഹചര്യത്തില്‍ പ്രകൃതിദുരന്തമെന്ന നിലയില്‍ പരിഗണിച്ച് വീടും വസ്തുവകകളും നശിച്ചവര്‍ക്കും കൃഷിനാശമുണ്ടായവര്‍ക്കും അര്‍ഹമായ ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."