ഡി.എന്‍.എ പരിശോധനക്ക് തയ്യാറെന്ന് ബിനോയ് കോടിയേരി
മുംബൈ: ലൈംഗിക ആരോപണക്കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ബിനോയ് കോടിയേരി അറിയിച്ചു. പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്ന് മുംബൈ പൊലിസ് ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടു.
അടുത്ത തിങ്കളാഴ്ച രക്തസാമ്പിള്‍ നല്‍കാനാണ് പൊലിസ് നിര്‍ദേശം.
കേസില്‍ ജാമ്യം നേടിയ ബിനോയ് ഇന്ന് മുംബൈ ഓഷിവാര പൊലിസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് ബിനോയ് ഇന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിയത്.
പൊലിസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ കോടതി നിര്‍ദേശിച്ചിരുന്നു.
ബിനോയ് കോടിയേരിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അടുത്തയാഴ്ച കൂടുതല്‍ വശദമായി ചോദ്യം ചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് ബിനോയ് പൊലിസിനു മുന്നിലെത്തുന്നത്. പരാതിക്കാരിയായ യുവതി സമര്‍പ്പിച്ച തെളിവുകള്‍ സംബന്ധിച്ച് ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."