സ്വകാര്യ ബസ് ഉടമകളുടെ നീക്കത്തില്‍ നിഗൂഢത: കെ.എസ്.യു
കൊല്ലം: ജില്ലയിലെ സ്വകാര്യബസ്സുകള്‍ കൂട്ടത്തോടെ പെര്‍മിറ്റ് സറണ്ടര്‍ ചെയ്യുന്നതില്‍ നിഗൂഢതയുണ്ടെന്ന് കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അനൂപ് നെടുമ്പന പറഞ്ഞു. 15 ഓളം പെര്‍മിറ്റുകളാണ് റദ്ദ് ചെയ്തത്. കൂടുതല്‍ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യുന്നതിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുമൂലം വിദ്യാര്‍ഥികള്‍ പെരുവഴിയിലാകുന്ന അവസ്ഥയാണ്. ജില്ലയിലാദ്യമായിട്ടാണ് കൂട്ടത്തോടെയുളള പെര്‍മിറ്റ് റദ്ദ് ചെയ്യല്‍.
കെ.എസ്.ആര്‍.ടി.സിയുടെ 30 ശതമാനത്തിലധികം സര്‍വ്വീസുകളും നിര്‍ത്തലാക്കി. ശബരിമല സീസണ്‍ തുടങ്ങാനിരിക്കെ പുറംകരാറില്‍ നിന്നും പ്രൈവറ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കാനുളള കെ.എസ്.ആര്‍.ടി.സിയുടെ നീക്കത്തിന് മുന്നോടിയായാണ് സ്വകാര്യബസുകളുടെ പെര്‍മിറ്റ് സറണ്ടറെന്ന് അനൂപ് ആരോപിച്ചു. മൂന്‍കൂട്ടി പണമടച്ച്
കെ.എസ്.ആര്‍.ടി.സി വിദ്യാര്‍ഥികള്‍ക്കനുവദിച്ച സ്റ്റുഡന്റ്‌സ് പാസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതിലൂടെ ഉത്തരവാദിത്വത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറിയിരിക്കുകയാണ്. ഇതുമലം വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വകാര്യബസ് മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിന് അടിയന്തിരമായി ജില്ലാ കലക്ടര്‍ ഇടപെടണമെന്നും ജില്ലയില്‍ സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി മീറ്റിങ് വിളിച്ച് ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും അനൂപ് നെടുമ്പന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."