HOME
DETAILS

ജനദ്രോഹ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്: 18ന് എം.എല്‍.എമാരുടെ സെക്രട്ടേറിയറ്റ് ധര്‍ണ

  
backup
July 08 2019 | 13:07 PM

udf-strike-against-kerala-govt

മലപ്പുറം: അന്യായമായ വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചന്നിത്തല. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ചാര്‍ജ് വര്‍ധനവെന്നും ഷോക്കടിപ്പിക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും നികുതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെയും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ 18ന് സെക്രട്ടറിയേറ്റിനു മുന്നില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ ധര്‍ണ നടത്തും. ഇതിനു മുന്നോടിയായി 15ന് പഞ്ചായത്തു തലങ്ങളിലും കൂട്ട ധര്‍ണ നടക്കും. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.


50 യൂനിറ്റിന് അഞ്ച് രൂപവരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. അഴിമതിയുടെയും കെടുകാര്യസ്ഥതയുമാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നത്. മുവായിരം കോടിയിലധികം തിരിച്ചുപിടിക്കാനുള്ളത് പിരിച്ചെടുക്കാതെ ജനങ്ങളുടെ മേല്‍ ഭാരമേല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രളയ സെസ് കൂടി വരുന്നതോടെ വിലക്കയറ്റം രൂക്ഷമാകാന്‍ പോവുകയാണ്. ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായിരുന്ന കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയത് കാരണം രോഗികള്‍ പരക്കം പായുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഇതുവരെ പ്രവര്‍ത്തനക്ഷമമായിട്ടുമില്ല. സര്‍ക്കാറിന്റെ ഖജനാവില്‍ നിന്ന് ഒന്നുമെടുക്കാതെ കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനമടുത്താണ് പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കിയിരുന്നത്.


പഞ്ചായത്തകളുടെയും നഗരസഭകളുടെയും ഫണ്ടില്‍ കയിട്ടു വാരി തദ്ദേശ സ്ഥാപനങ്ങളെ കൊല്ലാക്കൊല ചെയ്യുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ചെയ്ത് തീര്‍ത്ത പണികള്‍ക്കുള്ള ഫണ്ട് ത്തവണത്തെ പദ്ധതി വിഹിതത്തില്‍ നിന്നും എടുത്തു കൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് 25ന് ശേഷം ട്രഷറിയിലെത്തിയ എല്ലാ ബില്ലുകളും ക്യൂവില്‍ നിര്‍ത്തി. ഈ തുകയും ഈ വര്‍ഷത്തെ വിഹിതത്തില്‍ നിന്ന് എടുക്കാനാണ് നിര്‍ദേശം. ഇങ്ങനെ തുക എടുത്താല്‍ ഈ വര്‍ഷം വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ പറ്റാത്ത അവസ്ഥ വരും. ഇത് കടുത്ത അനീതിയാണ്. കസ്റ്റഡി മരണങ്ങളും വ്യാപകമായിരിക്കുകയാണ്. ജനങ്ങള്‍ പാലിസിനെ പേടിച്ച് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago