ഡിഫ്തീരിയ: ചെക്ക്യാട്ട് സമ്പൂര്‍ണ കുത്തിവയ്പ്പിന് തീരുമാനം
പാറക്കടവ്: ഇന്നലെ ഒരു ഡിഫ്തീരിയ രോഗം കൂടി റിപ്പോര്‍ട്ട് ചെയ്ത ചെക്യാട്ട് കുത്തിവയ്പ്പ് പൂര്‍ണമായി നടപ്പാക്കുന്നതിനു പഞ്ചായത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനമായി. താനക്കോട്ടൂര്‍ യു.പി സ്‌കൂളിനു സമീപം ഒരു വീട്ടമ്മയ്ക്ക് ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഉമ്മത്തൂരില്‍ മറ്റൊരാള്‍ക്കുകൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചത്.
ജനങ്ങളുടെ ഭീതിയകറ്റാന്‍ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചു. പൊതുപ്രവര്‍ത്തകര്‍, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകര്‍, മതപണ്ഡിതര്‍ എന്നിവരെ പങ്കെടുപ്പിച്ചായിരുന്നു ഇന്നലെ യോഗം ചേര്‍ന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയില്‍ മഹ്മൂദ് യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.വി മഹ്മൂദ് അധ്യക്ഷനായി.
സജിത്ത് നരിപ്പറ്റ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലക്ഷ്മണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമകൃഷണന്‍, അഹമ്മദ് കുറുവയില്‍, എ. ആമിന ടീച്ചര്‍, സി.കെ ജമീല, കെ.കെ അബ്ദുല്ല, അഹമ്മദ് ബാഖവി, ഹമീദ് ദാരിമി, മോഹനന്‍ പാറക്കടവ്, തയ്യില്‍ ശ്രീധരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."