നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന്
പാലക്കാട്: നിര്‍മാണതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ രാഷ്ട്രീയവല്‍ക്കരണം നടക്കുന്നതായി നിര്‍മാണതൊഴിലാളി യൂണിയന് (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റി ആരോപിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളും പെന്‍ഷനും വിതരണം ചെയ്യുന്നതില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് മുഖേന നിരവധി പരാതികള്‍ എ.ഐ.ടി.യു.സി സമര്‍പ്പിച്ചുവെങ്കിലും രാഷ്ട്രീയ വിവേചനം തുടരുകയാണെന്ന് യോഗം വിലയിരുത്തി.
ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വരുംദിവസങ്ങളില്‍ പ്രക്ഷോഭം നടത്തുന്നതിന് ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.സി ജയപാലന് ഉദ്ഘാടനം ചെയ്തു. നിര്‍മാണതൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി ഇ.പി രാധാകൃഷ്ണന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. രവീന്ദ്രന്, കെ. മുത്തു, കോടിയില്‍ രാമകൃഷ്ണന്, വി.എന്‍ രാജപ്പന്, കമാലുദ്ദീന്, പി. കുഞ്ചു, കണ്ടമുത്തന്‍, ടി.കെ വാസുദേവന്‍, ശാന്തകുമാരി, ചന്ദ്രന് മഞ്ഞപ്ര, രുഗ്മിണി, കുഞ്ഞുപീറ്റര്, ജയകുമാരി, സുകുമാരന്‍, രാമകൃഷ്ണന് കരിമ്പ, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."