മംഗലം-ഗോവിന്ദാപുരം പാതയെ ദേശീയപാതയാക്കി ഉയര്‍ത്തല്‍: പ്രാഥമിക സര്‍വേ നടപടികള്‍ പൂര്‍ത്തിയായി
വടക്കഞ്ചേരി: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മംഗലം-ഗോവിന്ദാപുരം പാതയെ ദേശീയപാതയായി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റ്‌കോ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ആദ്യഘട്ട ചര്‍ച്ച നടത്തി. നെന്മാറ, കൊല്ലങ്കോട് ബൈപാസുകള്‍ ഉള്‍പ്പെടുത്തിയായിരുന്നു പ്രാഥമിക സര്‍വേ. നിലവിലുള്ള പാത 18 മീറ്ററായി മാത്രം വര്‍ധിപ്പിച്ചാണ് നവീകരണം.
പാത കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം കിറ്റ്‌കോ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാഥമിക പഠനം പൂര്‍ത്തിയായതിനാല്‍ കേന്ദ്രസംഘം അടുത്ത മാസം പരിശോധന നടത്തുമെന്നാണ് ഭാരവാഹികള്‍ക്കു ലഭിച്ച വിവരം. സംസ്ഥാനപാത ദേശീയപാതയാക്കാന്‍ 45 മീറ്റര്‍ വീതിവേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജനസാന്ദ്രത കണക്കിലെടുത്ത് 18 മീറ്റര്‍ വീതിവരുന്നവിധത്തിലാണ് സര്‍വേ തയാറാക്കിയിട്ടുള്ളത്. പരിശോധനക്കെത്തുന്ന കേന്ദ്രസംഘത്തെ ഇക്കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമം.
ജനങ്ങളുടെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികൃതരെ വിളിച്ചിരുത്തി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് പി.കെ.ബിജു എം.പി ജൂണില്‍ അറിയിച്ചിരുന്നു. കലക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ശ്രമിക്കുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."