HOME
DETAILS
MAL
ബസില്‍ മാല മോഷ്ടിച്ച തമിഴ് യുവതികള്‍ പിടിയില്‍
backup
September 28 2018 | 07:09 AM
പയ്യന്നൂര്‍: ബസ് യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച യുവതികളെ യാത്രക്കാര്‍ കൈയോടെ പിടികൂടി. കരിവെള്ളൂര്‍ പെരളം സ്വദേശിയായ മാധവി(63)യുടെ രണ്ടര പവന്റെ മാലയാണ് മോഷ്ടിക്കപ്പെട്ടത്.
കണ്ണൂര്‍ താഴെ ചൊവ്വ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളായ ജയന്തി(38), ലക്ഷ്മി(30) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കെ.എസ്.ആര്.ടി.സി ബസില്‍ പയ്യന്നൂരിലേക്ക് വരുന്ന വഴിയാണ് പിന്‍സീറ്റിലിരുന്ന യുവതികള്‍ മാല മോഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."