കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല: താരിഖ് അന്‍വര്‍
തൃശൂര്‍: കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് സംരക്ഷണമൊരുക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകരെ കേള്‍ക്കാന്‍ തയാറാല്ലെന്നതിന്റെ സൂചനയാണ് വരാണസിയില്‍ നടത്തിയ പ്രസ്താവനയിലൂടെ പ്രധാനമന്ത്രി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനം. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ഇത് കോണ്‍ഗ്രസിനു ഗുണം ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടും. സ്ഥാനാര്‍ഥി നിര്‍ണയം ചിലയിടങ്ങളില്‍ വൈകിയത് എല്ലാവിഭാഗം ആളുകളേയും വിശ്വാസത്തിലെടുക്കേണ്ടതിനാലാണ്. പ്രതിപക്ഷനേതാവിനെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണസംവിധാനമുപയോഗിച്ച് കോണ്‍ഗ്രസിനെ മോശപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."