കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കില്ല
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ സര്‍ക്കാരിനെതിരേ നല്കിയ കോടതിയലക്ഷ്യ ഹരജി ഉടന്‍ പിന്‍വലിക്കില്ല. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസ് ഡയറി സി.ബി.ഐക്കു നല്‍കാതിരുന്നതോടെയാണ് നേരത്തെ സംസ്ഥാന ഡി.ജി.പിക്കെതിരേ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്.
എന്നാല്‍, പ്രസ്തുത ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടയില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹരജി തീര്‍പ്പാക്കുന്നത് ഹൈക്കോടതി മാറ്റിവച്ചിരുന്നു. കഴിഞ്ഞ ദിവസം സുപ്രിംകോടതി സര്‍ക്കാരിന്റെ ഹരജി തള്ളിയതിനെ തുടര്‍ന്ന് കേസ് ഡയറി സി.ബി.ഐക്കു കൈമാറിയിരുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണത്തിനു വേണ്ട എല്ലാ സഹായങ്ങളും നല്കേണ്ടതു സംസ്ഥാന സര്‍ക്കാരാണ്. അന്വേഷണ സംഘത്തിന് വേണ്ട ക്യാംപ് ഓഫിസ്, യാത്രയ്ക്കു വേണ്ടിയുള്ള വാഹനങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട സാഹചര്യത്തില്‍ കേസ് ഡയറി മാത്രം കൈമാറിയതുകൊണ്ട് കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കില്ലെന്നാണ് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളും ഇവര്‍ക്കു നിയമ സഹായം നല്കുന്ന അഡ്വ. ബാബു രാജെയും വ്യക്തമാക്കുന്നത്. കേസ് ഡയറി കൈമാറിയതിനെ തുടര്‍ന്ന് പ്രസ്തുത ആവശ്യം ഹരജിയില്‍നിന്ന് ഒഴിവാക്കി മറ്റുള്ള ആവശ്യങ്ങള്‍ നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഹരജിക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."