ലൈഫ് മിഷന്‍ ക്രമക്കേട്: പ്രതികളുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ കോടതി അനുമതി
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടില്‍ സ്വപ്‌ന സുരേഷ്,എം ശിവശങ്കര്‍,ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ വിജിലന്‍സിന് കൈമാറാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കി. ഒരാഴ്ചയ്ക്കുളളില്‍ സി ഡാക്കില്‍ നിന്നുള്ള രേഖകള്‍ വിജിലന്‍സിന് ലഭിക്കും. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരുടെ ഫോണ്‍രേഖകള്‍ പരിശോധിക്കാനും വിജിലന്‍സിന് അനുമതി ലഭിച്ചിട്ടുണ്ട്.
അതേസമയം, സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനത്തിലെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
കെ ഫോണ്‍, സ്മാര്‍ട് സിറ്റി അടക്കം സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വര്‍ണ്ണക്കളളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."