വീട്ടിലിരുന്ന് ബോറടിച്ച കുട്ടി പിതാവിന്റെ നോട്ടുകെട്ടുകള്‍ തുണ്ടംതുണ്ടമാക്കി!
ബോറടിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തി ആരെങ്കിലും കണ്ടാലും നല്ല ബോറായിരിക്കും അല്ലേ. ചൈനീസ് കുട്ടി വീട്ടിലിരുന്ന് ബോറടിച്ചപ്പോള്‍ കാണിച്ച പണി ഇത്തിരി കൂടിപ്പോയെന്നു വേണം പറയാന്‍.
ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ക്വിങ്ഡാവോയിലെ പിതാവിന്റെ ഒരു ദുരനുഭവം നോക്കൂ. പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ അഞ്ചുവയസ്സുള്ള കുട്ടി, ഒളിപ്പിച്ചു വച്ചിരുന്ന പണമെല്ലാം എടുത്ത് കീറിക്കൂട്ടിയതായി കണ്ടത്. 50,000 യുവാന്റെ നോട്ടുകളാണ് കുട്ടി കീറി നശിപ്പിച്ചത്. ഏകദേശം 4,70,000 ഇന്ത്യന്‍ രൂപ വരും!.
നോട്ടുകള്‍ മാറാനായി ബാങ്കിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒട്ടിച്ചു നല്കിയാല് നോട്ടുകള്‍ മാറ്റിനല്കുമെങ്കിലും ചില നോട്ടുകള്‍ നാലോ അഞ്ചോ കഷ്ണങ്ങളാക്കിയിട്ടുണ്ട്. കഷ്ടപ്പാടാണ്. അല്ലാതെന്തു പറയാന്‍.
''എനിക്ക് കുട്ടിയെ കുറ്റംപറയാനാവില്ല, അവന് കുട്ടിയല്ലേ, അവനൊന്നുമറിയില്ലല്ലോ''- പിതാവ് ഗാവോ പറയുന്നു.
ഇങ്ങനൊരു സാഹചര്യം നിങ്ങള്‍ക്കുണ്ടായാല്‍ എങ്ങനെ പ്രതികരിക്കും. താഴെ കാണുന്ന കമന്റ് ബോക്സിലൂടെ പറയൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."