ജോലിയും ശമ്പളവുമില്ലാതെ ഒന്നര വര്‍ഷമായി ദുരിതം പേറി ഇന്ത്യന്‍ തൊഴിലാളികള്‍
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ ഒന്നര വര്‍ഷമായി ദുരിതം പേറി മലയാളി അടക്കമുള്ള ഇന്ത്യക്കാര്‍. കിഴക്കന്‍ സഊദിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മലയാളി ഉള്‍പ്പെടെയുള്ള നാല് ഇന്ത്യക്കാരാണ് എന്ത് ചെയ്യണമെന്നറിയാതെ ദിനങ്ങള്‍ തള്ളി നീക്കുന്നത്. താമസ രേഖ പോലുമില്ലാതെ ഏറെ കഷ്ടത അനുഭവിക്കുന്ന ഇവര്‍ സുമനസുകളുടെ സഹായത്തോടെയാണ് ഇവിടെ പിടിച്ച് നില്‍ക്കുന്നത്. കിഴക്കന്‍ സഊദിയിലെ അല്‍ഹസ ഹുഫൂഫില്‍, സ്പോണ്സര് സ്ഥാപനം അടച്ചതോടെയാണ് കിടപ്പാടം പോലുമില്ലാതെ നാടണയാന്‍ കഴിയാതെ ഇവര്‍ ദുരിത ജീവിതം നയിക്കുന്നത്. വിഷയം എംബസിയിലെത്തിച്ച് ഉടന്‍ നാട്ടിലെത്തിക്കാനുള്ള വഴി തേടുകയാണ് ദമാമിലെ സാമൂഹ്യ പ്രവര്‍ത്തകര്‍.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോര്‍ജ് തോമസും രണ്ട് തമിഴ്നാട് സ്വദേശികളും ഒരു യു.പി സ്വദേശിയുമാണ് ഇവിടെ സഹായത്തിനായി കേഴുന്നത്. കഴിഞ്ഞ വര്‍ഷം ശമ്പളം മുടങ്ങിയതോടെ ലേബര്‍ കോടതിയെ സമീപിച്ചപ്പോള്‍, ഇവരെ നാട്ടിലേക്ക് അയക്കാനാണ് വിധി വന്നത്. എന്നാല്‍, കേസില്‍ ഹാജരാകുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാന്‍ സ്പോണ്സര് തയാറായില്ല. തനിക്കെതിരേ കേസ് നല്‍കിയെന്ന കാരണത്താല്‍ താമസ സ്ഥലത്തെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണിപ്പോള്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."