പരീക്ഷണാടിസ്ഥാനത്തില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പാക്കി
കൊട്ടിയം: കണ്ണനല്ലൂരിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി പൊലിസ് ട്രാഫിക് പുനക്രമീകരിച്ചു. ഇന്നലെ രാവിലെ മുതലാണ് പരിഷ്‌ക്കാരം നടപ്പാക്കിയത്.
ചെറിയ ഡിവൈഡറുകളുപയോഗിച്ചാണ് ട്രാഫിക് നിയന്ത്രിച്ച് വാഹനങ്ങള്‍ക്കായി വണ്‍വേ ക്രമീകരിച്ചത്. പഴയ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലൂടെ ഒരുതവണ കറങ്ങിയാണ് കൊട്ടിയം, കൊല്ലം ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണനല്ലൂര്‍ ടൗണ്‍ വിട്ടത്.
നേരത്തെ പൊളിച്ചുമാറ്റിയ ട്രാഫിക് ഐലന്റിന്റെ ബാക്കി ഭാഗം തിങ്കളാഴ്ച രാത്രിയോടെ ട്രാഫിക് പൊലിസ് നേതൃത്വത്തില്‍ പൊളിച്ചുമാറ്റിയിരുന്നു. നേരത്തെ ഇടിച്ചുനിരത്തിയ ട്രാഫിക് കുടയുടെ ബാക്കിയുള്ള ഭാഗമാണ് ഇടിച്ചുനിരപ്പാക്കിയത്.
ജംഗ്ഷനിലെ ട്രാഫിക് പരിഷ്‌കരണത്തിനായി കഴിഞ്ഞ ബജറ്റില്‍ 21 കോടി രൂപ അനുവദിച്ചിരുന്നു.
നടപടികള്‍ പാതിവഴിയിയില്‍ മുടങ്ങിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മഴയ്ക്കുമുന്‍പ് പണി പൂര്‍ത്തിയാക്കാന്‍ ഇനി കഴിയില്ലെന്നാണ് ആക്ഷേപമുള്ളത്. ട്രാഫിക് പരിഷ്‌കരണത്തിന്റെ ഭാഗമായി ടൗണില്‍ ആകെയുണ്ടായിരുന്ന ബസ് സ്്റ്റാന്‍ഡും നേരത്തെ ഇടിച്ചുനിരത്തിയിരുന്നു. ഇപ്പോള്‍ വെയിലും മഴയുമേറ്റാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. ഇപ്പോഴുള്ള താല്‍ക്കാലികമായ ചെറിയ ടാര്‍പോളിന്‍ ഷെഡ് മഴയത്ത് സുരക്ഷിതമല്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."