കര്‍ണാടകയില്‍ കൊഴിഞ്ഞ്‌പോക്ക് തുടരുന്നു; ഒരു എം.എല്‍.എ കൂടി രാജിവച്ചു
ന്യൂഡല്‍ഹി: സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള അന്തിമശ്രമത്തിനിടെ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എം.എല്‍.എ കൂടി ഇന്ന് രാജിവച്ചു. സസ്‌പെന്‍ഷനിലായിരുന്ന റോഷന്‍ ബേഗ് എം.എല്‍.എയാണ് രാജിവച്ചത്.
പ്രതിസന്ധിയകറ്റാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. നിയമസഭാ കക്ഷി യോഗം വിളിച്ചെങ്കിലും വിമത എം.എല്‍.എമാരൊന്നും പങ്കെടുത്തിട്ടില്ല. യോഗത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിരുന്ന കോണ്‍ഗ്രസ്, ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാനാണ് സാധ്യത. ഇങ്ങനെ ആയാലും സര്‍ക്കാര്‍ ന്യൂനപക്ഷമാവുകയും വീഴുകയും ചെയ്യും.
13 എം.എല്‍.എമാരാണ് നേരത്തെ രാജിവച്ചിരുന്നത്. ഇവരുടെ രാജി ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിട്ടില്ല. രാജിക്കത്തുകള്‍ സ്പീക്കര്‍ രമേശ് കുമാര്‍ ഇന്നു പരിശോധിക്കും.
രാജിവച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രാജിവച്ചിരുന്നു. രാജിവച്ചവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചാണ് മന്ത്രിമാര്‍ രാജിവച്ചത്.
ബംഗളൂരു വിട്ട എം.എല്‍.എമാര്‍ ഇപ്പോള്‍ എവിടെയാണെന്ന കാര്യം പോലും അവ്യക്തമാണ്. ഇത് കോണ്‍ഗ്രസിനെ ഏറെ കുഴക്കുന്നുണ്ട്. മുംബൈയിലേക്ക് പറന്നുവെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വിവരം കിട്ടിയതിനു പിന്നാലെ, കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് പോയിരുന്നു. എന്നാല്‍ മുംബൈയില്‍ എവിടെയാണെന്ന കാര്യം വ്യക്തമായില്ല. ഇതോടെ ഡി.കെ ശിവകുമാര്‍ ബംഗളൂരുവിലേക്ക് തന്നെ മടങ്ങിയിരിക്കുകയാണ്.
അതിനിടെ, ഇവര്‍ ഗോവയിലേക്ക് മാറുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ബി.ജെ.പി കണക്കു കൂട്ടുന്നത് ഇങ്ങനെ
224 അംഗ കര്‍ണാടക സഭയില്‍ 118 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിനുള്ളത്. 13 പേരുടെ രാജി സ്വീകരിച്ചാല്‍ സഭയിലെ ഭൂരിപക്ഷ സംഖ്യ 113 ല്‍ നിന്ന് 105 ആയി താഴും. ഇതോടെ 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ അധികാരത്തില്‍ കയറാനാവും. ശേഷം ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറ്റുള്ളവരെ കൂടി വിജയിപ്പിച്ചെടുക്കാനാണ് ബി.ജെ.പിയുടെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."