പൊതുമാപ്പ്: ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്നു എംബസി
റിയാദ്: സഊദി ഭരണകൂടം പ്രഖ്യാപിച്ച പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാര്‍ ശ്രമിക്കണമെന്നും ജവാസാത്ത് കേന്ദ്രങ്ങളില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്നും ഇന്ത്യന്‍ എംബസ്സി ആവശ്യപ്പെട്ടു. എംബസിയില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. ഇനിയൊരു പൊതുമാപ്പ് ഉണ്ടാവുകയില്ലെന്നും നിലവിലെ പൊതുമാപ്പ് കാലാവധി നീട്ടുകയില്ലെന്നും സഊദി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ അവസാന സമയം കാത്തു നില്‍ക്കാതെ സേവനം ഉപയോഗപ്പെടുത്താന്‍ ആവശ്യമുള്ളവര്‍ ഉടന്‍ രംഗത്തെത്തണമെന്നും അംബാസിഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു.
ഇതിനകം 26,713 പേര്‍ എംബസിയുടെ സഹായം തേടിയതായും 25894 പേര്‍ക്ക് എമര്‍ജന്‍സി എക്‌സിറ്റ് നല്‍കിയതായും എംബസ്സി അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്നതോടെ ജവാസാത്തില്‍ നിന്നും ലഭിച്ച ഫൈനല്‍ എക്‌സിറ്റിന്റെ കാലാവധിയും അവസാനിക്കും. അതിനാല്‍ പരീക്ഷണത്തിന് കാത്തു നില്‍ക്കാതെ ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ ഉടന്‍ രാജ്യം വിടണമെന്നും എംബസ്സി ആവശ്യപ്പെട്ടു. നിയമ ലംഘകരായ താമസക്കാര്‍ക്ക് സഊദി അറേബ്യ നല്‍കിയ ഇളവുകാലം അവസാന ഘട്ടത്തിലത്തെിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചത്.
പിഴകളും ശിക്ഷകളും കൂടാതെ നിയമ ലംഘകരെ രാജ്യം വിടുന്നതിന് അനുവദിക്കുന്ന പൊതുമാപ്പ് ഇതുവരെ 2,56,000 ലേറെ പേര്‍ പ്രയോജനപ്പെടുത്തിയതായി പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറല്‍ ഉസ്മാന്‍ അല്‍മുഹ്‌റജിന്റെ ഉപദേഷ്ടാവ് മേജര്‍ ജനറല്‍ ജംആന്‍ അല്‍ഗാംദി അറിയിച്ചു. ഇതില്‍ 53,000 ലേറെ പേര്‍ ഇതിനകം രാജ്യം വിട്ടിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് മുന്നോട്ടുവരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."