HOME
DETAILS
MAL
പാകിസ്താനില്‍ നിര്‍ബന്ധ വിവാഹത്തിനിരയായ യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങാം
backup
May 24 2017 | 10:05 AM
ന്യൂഡല്‍ഹി: തോക്കു ചൂണ്ടി പാകിസ്താന് യുവാവിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായ ഇന്ത്യന്‍ യുവതിക്ക് തിരിച്ചു മടങ്ങാന്‍ അനുമതി ലഭിച്ചു. തന്നെ പാകിസ്താന്‍കാരനായ താഹിര്‍ അലി എന്നയാള്‍ തോക്കിന് മുനയില്‍ നിര്‍ത്തി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നാണ് ഇരുപതുകാരിയായ ഉസ്മയുടെ പരാതി.
ഇസ്ലാമാബാദ് ഹൈക്കോടതിയാണ് യുവതിക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. അലി തന്റെ യാത്രാ രേഖകള്‍ തടഞ്ഞുവച്ചുവെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് വാഗാ അതിര്‍ത്തി വരെ പാകിസ്താന്റെ സുരക്ഷ നല്‍കാമെന്നും കോടതി അറിയിക്കുകയായിരുന്നു.
ഈ മാസം ആദ്യത്തിലായിരുന്നു വിവാഹം നടത്തിയത്. മെയ് 12നാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉസ്മ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."