ഇതുവരെ 60 ലക്ഷം ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിച്ചതായി മന്ത്രാലയം
ജിദ്ദ: ഈ വര്‍ഷത്തെ ഉംറ സീസണ്‍ അരംഭിച്ചതിന് ശേഷം ഇതുവരെയായി 60 ലക്ഷം തീര്‍ഥാടകര്‍ക്ക് വിസ അനുവദിച്ചതായി ഹജ് ഉംറ മന്ത്രാലയം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇതു വളരെ കൂടുതലാണ്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലെത്തുന്നത് റമദാനിലായിരിക്കും. ഇവരെ സ്വീകരിക്കാന്‍ പുണ്യ നഗറി ഒരുങ്ങിയതായി മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ വ്യക്തമാക്കി. 2016 ഒക്ടോബര്‍ മുതലാണ് ഉംറ വിസ അനുവദിക്കാന്‍ തുടങ്ങിയത്. ശഅബാന്‍ വരെയുള്ള കണക്കനുസരിച്ച് 60 ലക്ഷം വിസ നല്‍കിക്കഴിഞ്ഞു.
അവശേഷിക്കുന്ന രണ്ടു മാസം കൂടി വരിഗണിക്കുമ്പോള്‍ അപേക്ഷിച്ച കൂടുതല്‍ തീര്‍ഥാടകര്‍ ഈ വര്‍ഷം ഉംറക്കെത്തും. കഴിഞ്ഞ വര്‍ഷത്തെ ഉംറ സീസണില്‍ 64 ലക്ഷം പേര്‍ക്കാണ് വിസ അനുവദിച്ചിരുന്നത്. ഇത്തവണ എട്ടു മാസത്തിനകം തന്നെ 60 ലക്ഷം നല്‍കിക്കഴിഞ്ഞിരിക്കയാണ്. 2015ല്‍ 58 ലക്ഷം പേരാണ് ഉംറക്ക് എത്തിയത്. സഊദി വിഷന്‍ 2030ന്റെ ഭാഗമായി ഹജ് ഉംറ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച് പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും സഊദിക്ക് പദ്ധതിയുണ്ട്.
അതേ സമയം ഹറമിലെ ഉംറ ഗേറ്റ് ബാബുല്‍ ഉംറ ഇരുഹറം കാര്യാലയം തീര്‍ഥാടകര്‍ക്കു തുറന്നുകൊടുത്തു. കൂടുതല്‍ തീര്‍ഥാടകരെത്തുന്ന റമദാനിലെ തിരക്ക് കുറക്കാന്‍ വേണ്ടിയാണ് ഇത്. മത്വാഫ് വികസനത്തിന്റെ ഭാഗമായി ഈ ഗേറ്റ് താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് കിങ് അബ്ദുല്‍ അസീസ് കവാടവും തീര്‍ഥാടകര്‍ക്ക് വേണ്ടി തുറന്നുകൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."