കുറഞ്ഞ ചെലവില്‍ നവീന ശസ്ത്രക്രിയ; മലയാളി ഡോക്ടര്‍മാരുടെ പ്രബന്ധം ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍
കൊച്ചി: താടിയെല്ലിലും അന്നനാളത്തിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചെലവുകുറഞ്ഞ നവീന ശസ്ത്രക്രിയാ രീതി കണ്ടെത്തിയ മലയാളി ഡോക്ടര്‍മാര്‍ക്ക് അംഗീകാരം.
കൊച്ചി വി.പി.എസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഷോണ്‍.ടി.ജോസഫിന്റെയും ജോസ് തറയിലിന്റെയും നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് ചെലവ് 30ശതമാനം വരെ കുറക്കാന്‍ കഴിയുന്ന പുതിയ ശസ്ത്രക്രിയാരീതി കണ്ടെത്തിയത്. ഇവരുടെ കണ്ടുപിടുത്തത്തിന്റെ അംഗീകാരമായി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് പ്ലാസ്റ്റിക് സര്‍ജറി ഇതു സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചു. ഡോ.മിഹിര്‍ മോഹന്‍, ഡോ.നവീന്‍ ബി.എസ്,ഡോ. ആദര്‍ശ് ആനന്ദ് എന്നിവരും പഠനത്തില്‍ പങ്കാളികളായി.
നാവ്, വായുടെ മേല്‍ക്കൂരഭാഗം (പാലെറ്റ്), സ്വനപേടകം (വോയ്‌സ് ബോക്‌സ്), താടിയെല്ല് (ജോ), ശ്വാസനാളം (വിന്‍ഡ് പൈപ്പ്), അന്നനാളം (ഫുഡ്‌പൈപ്പ്) എന്നീ ഭാഗങ്ങളിലുള്ള കുറവുകള്‍ പരിഹരിക്കുന്ന ശസ്ത്രക്രിയ കൂടുതല്‍ ലളിതമാക്കുന്നതാണ് കണ്ടുപിടുത്തം. കഴുത്തിലെ രക്തക്കുഴലുകളില്‍ നിന്നുള്ള ടിഷ്യു ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.
നിലവിലുള്ള മൈക്രോവാസ്‌കുലര്‍ സര്‍ജറിക്ക് പകരം നിര്‍ദേശിക്കുന്ന ഇതിന് ശസ്ത്രക്രിയാസമയം നാല് മണിക്കൂര്‍ വരെ കുറയ്ക്കാനാകും. ശസ്ത്രക്രിയയെത്തുടര്‍ന്നുള്ള ഐ.സി.യുവാസം കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവസാനിക്കുന്നതിനാല്‍ ചികിത്സാച്ചെലവ് 30 ശതമാനം കുറയും. പുതിയ രീതിയിലുള്ള ശസ്ത്രക്രിയയ്ക്ക് സമയവും കുറച്ചുമതി. ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയ,അനസ്‌തേഷ്യ എന്നിവ മൂലം അപകടസാധ്യതയുള്ളവര്‍ക്ക് ഇത് കൂടുതല്‍ അനുയോജ്യമാകുമെന്നും പ്രബന്ധത്തില്‍ പ്രതിപാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."