HOME
DETAILS

ശബരിമലയിലെ സ്ത്രീ പ്രവേശനം: സര്‍ക്കാരിനും ബോര്‍ഡിനും കടമ്പകളേറെ

  
backup
September 28 2018 | 20:09 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87-6

 

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കടമ്പകളേറെ. നവംബര്‍ 17ന് മകരവിളക്ക് തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് സ്ത്രീകള്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം. വിധിയ്‌ക്കെതിരേ റിവ്യൂ ഹരജി നല്‍കുമെന്നാണ് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് നിയമോപദേശവും തേടുന്നുണ്ട്.
ഈ തീര്‍ഥാടന കാലം തുടങ്ങുന്നതിനു മുന്‍പ് റിവ്യൂ ഹരജി പരിഗണിച്ച് സ്റ്റേ വന്നില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഒരുക്കുക തന്നെ വേണം. അടിസ്ഥാന സൗകര്യത്തില്‍ പ്രതിസന്ധി നേരിടുമ്പോള്‍ സ്ത്രീകള്‍ക്കുള്ള അധിക സൗകര്യങ്ങള്‍ ഒരുക്കുക എളുപ്പമല്ല. 12 മണിക്കൂര്‍ വരെ ക്യൂ നിന്നാണ് ഇപ്പോള്‍ ഭക്തദര്‍ശനം. സ്ത്രീകള്‍ക്കു കൂടി പ്രവേശനം അനുവദിക്കുന്നതോടെ വരി പിന്നെയും നീളും.
ഭക്തര്‍ക്ക് വിരിവയ്ക്കാന്‍ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് പല സമിതികള്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. സ്ത്രീകള്‍ കൂടി എത്തുന്നതോടെ വിരിവയ്ക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. പൊതു ശൗചാലയങ്ങള്‍ക്കു മുന്നില്‍ നൂറുകണക്കിനാളുകള്‍ ക്യൂ നിന്നാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കേണ്ടിയും വരും.
പമ്പയില്‍ സ്ത്രീ ഭക്തര്‍ക്കായി പ്രത്യേക കുളിക്കടവു തന്നെ നിര്‍മിക്കേണ്ടിയും വരും. മാലിന്യ സംസ്‌കരണം തന്നെ വനഭൂമിക്ക് വെല്ലുവിളിയാണെന്നിരിക്കെ വനിതകളടക്കമുള്ള ഭക്തരുടെ എണ്ണം കൂടുന്നതോടെ ഇതിനുള്ള സൗകര്യങ്ങളും രണ്ടിരട്ടി എങ്കിലും വര്‍ധിപ്പിക്കേണ്ടി വരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വനഭൂമി ലഭ്യമാകുന്നതിനുള്ള നിയമതടസങ്ങള്‍ ഉള്ളതിനാല്‍ സ്ത്രീകള്‍ക്കായി മാത്രമുള്ള സൗകര്യമൊരുക്കാന്‍ കഴിയില്ല. വിധി വന്നതിനു പിന്നാലെ വനത്തില്‍ നിന്നും രണ്ടേക്കര്‍ സ്ഥലം പതിച്ചു നല്‍കണമെന്നാണ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയം പൂര്‍ണമായും തകര്‍ത്ത പമ്പയില്‍ എത്തുന്ന ഭക്തര്‍ക്ക് പോലും സൗകര്യമൊരുക്കാന്‍ പാടുപെടുകയാണ് ദേവസ്വം ബോര്‍ഡ്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശക്തമായി ഇറങ്ങിയാലും വനഭൂമിയുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങള്‍ ശ്രമങ്ങളുടെ വേഗം കുറയ്ക്കും. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലും സമയത്ത് നടത്താനാകാത്ത ദേവസ്വംബോര്‍ഡിന് സ്ത്രീകള്‍ക്കായി പ്രത്യേകം സംവിധാനം ഒരുക്കാന്‍ കഴിയില്ല. പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടികളാണ് ഇപ്പോള്‍ ചെലവിടുന്നത്.
കൂടാതെ പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും പതിനെട്ടാം പടിയിലും സ്ത്രീകള്‍ക്കായി പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കണം. സ്ത്രീകളെക്കൂടി പരിഗണിച്ചുള്ള സുരക്ഷാക്രമീകരണങ്ങളും, വനിതകളടക്കമുള്ള ഉദ്യോഗസ്ഥരുടെ നിയമനവും സന്നിധാനത്ത് ആവശ്യമായിവരും. ഭക്തരുടെ എണ്ണം താങ്ങാനാകാത്ത ശബരിമലയില്‍ വര്‍ഷം മുഴുവന്‍ ദര്‍ശനം അനുവദിക്കേണ്ടിയും വരും. സംഘ്പരിവാറുകാര്‍ സ്ത്രീകളെ തടയുന്നത് ഉള്‍പ്പെടെയുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാകും. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്നോ നാളെയോ ദേവസ്വം ബോര്‍ഡിന്റെ അടിയന്തിര യോഗം ചേരുന്നുണ്ട്.
അതിനിടെ, ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന സുപ്രിംകോടതിവിധി ഇടതുമുന്നണി സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ നിലപാടിന്റെ വിജയം കൂടിയാണ്. സ്ത്രീപ്രവേശനം വേണ്ടെന്ന് നിലപാടാണ് യു.ഡി.എഫ് എന്നും സ്വീകരിച്ചുപോന്നത്. ആര്‍.എസ്.എസ് സ്ത്രീപ്രവേശത്തെ പരസ്യമായി അനുകൂലിച്ചെങ്കിലും ബി.ജെ.പി മൗനം പാലിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  6 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago