HOME
DETAILS

സന്നിധാനത്ത് ശാന്തിമാര്‍ക്ക് പോളിങ് ബൂത്ത്: ആവശ്യം ഹൈക്കോടതി തള്ളി

  
backup
July 09, 2019 | 8:37 PM

%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b6%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d

 

കൊച്ചി: ശബരിമല മേല്‍ശാന്തിമാര്‍ക്ക് വോട്ട് ചെയ്യാന്‍ സന്നിധാനത്ത് ബൂത്ത് ഒരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ശബരിമല മേല്‍ശാന്തിയും മാളികപ്പുറം മേല്‍ശാന്തിയും പുറപ്പെടാ ശാന്തിമാരാണെന്നും ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്നുമാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ ജനറല്‍ സെക്രട്ടറി ആത്മജ വര്‍മ സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
മേല്‍ശാന്തിമാരല്ല ഹരജിക്കാരെന്നും മൂന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തെരഞ്ഞടുപ്പ് കമ്മിഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.
ഇവര്‍ മറ്റൊരു മണ്ഡലത്തിലെ വോട്ടര്‍മാരാണന്നും വേറൊരു മണ്ഡലത്തില്‍ വോട്ട് ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ശാന്തിമാര്‍ക്ക് പരാതിയില്ലെന്നും പോസ്റ്റല്‍ വോട്ടിന് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ശാന്തിമാരായി ചുമതലയേറ്റാല്‍ കാലാവധി കഴിയാതെ ക്ഷേത്രത്തില്‍നിന്നു പുറത്തു പോകാനാവില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗുജറാത്തിലെ ഗീര്‍വനത്തിനടുത്തുള്ള ബനേജ് ക്ഷേത്രത്തില്‍ ശാന്തി മാര്‍ക്ക് വോട്ടിങ് സൗകര്യത്തിന് പ്രത്യേക പോളിങ് സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ടെന്നും തിരുപ്പതിയിലും സൗകര്യമുണ്ടെന്നും ഹരജിക്കാര്‍ ബോധിപ്പിച്ചു.
വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നല്‍കിയ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സംഘടന കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള അവകാശങ്ങള്‍ മാത്രമേ അനുവദിക്കാനാവൂ എന്ന കമ്മിഷന്റെ വാദം കോടതി അംഗീകരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം; ഉമറിന്റെ സഹായി അമീര്‍ റഷീദ് അലിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

National
  •  7 days ago
No Image

വ്യാജ എംഎല്‍എ ചമഞ്ഞ് ആഡംബര ജീവിതം; ഹോട്ടലില്‍ പണം നല്‍കാതെ താമസം; ഒടുവില്‍ പൊലിസ് പിടിയില്‍

National
  •  7 days ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; സംസ്ഥാന വ്യാപകമായി ബിഎൽഒമാർ പ്രതിഷേധത്തിലേക്ക്

Kerala
  •  7 days ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  7 days ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  7 days ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  7 days ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  7 days ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  7 days ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  7 days ago