ബാലഭാസ്‌കറിന്റെ ഇന്‍ഷുറന്‍സിലും ദുരൂഹത: പോളിസിയില്‍ സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ വിഷ്ണു സോമസുന്ദരത്തിന്റെ പേര്; സി.ബി.ഐ അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെചൊല്ലിയും ദുരൂഹത. പോളിസിയില്‍ ചേര്‍ത്തിരിക്കുന്നത് സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയില്‍ വിലാസവും. മരണത്തിന് എട്ട് മാസം മുമ്പാണ് ബാലഭാസ്‌കറിന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ഇതു സംബന്ധിച്ച് സി.ബി.ഐ അന്വേഷണം തുടങ്ങി.
ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരയും, എല്‍.ഐ.സി മാനേജര്‍, ഇന്‍ഷുറന്‍സ് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്തു.
അപകടം കൊലപാതകമാണെന്ന സംശയങ്ങള്‍ക്ക് ശക്തി പകര്‍ന്നുവെങ്കിലും അവ സാധൂകരിക്കാന്‍ വേണ്ട തെളിവുകളും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് സിബിഐ അന്വേഷണം തിരിഞ്ഞിരിക്കുന്നത്.
വാഹനാപകടം ആസൂത്രിതമാണെന്ന് പറഞ്ഞ് രംഗത്തെത്തിയ കലാഭവന്‍ സോബിയുടെ അവകാശവാദങ്ങള്‍ കള്ളമാണെന്ന് നുണ പരിശോധനയില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."