തീരദേശ സംരക്ഷണത്തിനായി സാങ്കേതിക വിദ്യ പരീക്ഷിക്കും: മന്ത്രി
കരുനാഗപ്പള്ളി: കടലെടുക്കുന്ന തീരദേശം പുതുതായി വയ്ക്കാന്‍ പറ്റുന്ന അതിനൂതന സാങ്കേതിക വിദ്യ തീരസംരക്ഷണത്തിനായി നടപ്പിലാക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ആലപ്പാട് പണ്ടാരതുരുത്ത് ഗവ.എല്‍ പി സ്‌കൂളിലെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തീരം വയ്ക്കല്‍ പദ്ധതി നടപ്പാക്കുന്നത്.
ചെറിയ പുലിമുട്ടുകള്‍ ഉള്‍പ്പടെ സ്ഥാപിച്ച് തീരത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിച്ച് എന്നെന്നേക്കുമായി തീരം സംരക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ ചര്‍ച്ച ചെയ്തതായും മന്ത്രി പറഞ്ഞു.
തീരദേശ മേഖലയിലെ എല്ലാ സ്‌കൂളുകളും ആശുപത്രികളും മികവുറ്റതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തീരദേശത്തെ 175 പിഎച്ച്‌സികള്‍ ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു
ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേര്‍ളി ശ്രീകുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ എച്ച്. സലിം, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി.വി. രേണുക, മുന്‍ ഹെഡ്മിസ്ട്രസ് എം. സരസ്വതി പങ്കെടുത്തു.
പഞ്ചായത്തിന്റെ പഠനോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനവും മത്സ്യ ബന്ധനത്തിനിടെ അപകടം സംഭവിച്ചതൊഴിലാളിക്കുള്ള അമ്പതിനായിരം രൂപയുടെ ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു.
മുന്‍ പ്രഥമാദ്ധ്യാപിക എം സരസ്വതിയെ ചടങ്ങില്‍ ആദരിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് സ്‌കൂളിലെ ബഹുനില മന്ദിരം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."