വണ്ടൂര്‍ പുളിക്കല്‍ ബാര്‍ വിരുദ്ധ സത്യാഗ്രഹം: നാലാം ദിനത്തില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി
വണ്ടൂര്‍: അനധികൃതമായി വണ്ടൂര്‍ പുളിക്കലില്‍ പ്രവര്‍ത്തിക്കുന്ന ത്രീസ്റ്റാര്‍ ബാര്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന റിലേ സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തേക്ക് കടന്നു. നാലാംദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പ്രദേശത്തെ സ്ത്രീകളും പങ്കെടുത്തു. നാലാം ദിന സമരം പരിസ്ഥിതി പ്രവര്‍ത്തകരും ആം ആദ്മി സംസ്ഥാന പ്രസിഡന്റുമായ അഡ്വ. സി.ആര് നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
പി. സതീദേവി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് റോഷ്നി കെ. ബാബു, ബ്ലോക്ക് പഞ്ചായത്തംഗം കാപ്പില്‍ ജോയി, പഞ്ചായത്തംഗങ്ങളായ ബേബി കമലം, പി. രാധിക, കെ. കെ സാജിദ, അഡ്വ. സുജാത വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന യോഗം നിലമ്പൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നൂറിലധികം സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ ജാഥയും നടന്നു. ഇന്ന് അഞ്ചാം ദിനം ജില്ലാ പഞ്ചായത്തംഗം ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."