'സുരക്ഷ'യുടെ തണലില്‍ ഇനി അവര്‍ അതിജീവിക്കും
മലപ്പുറം: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന സുരക്ഷാപദ്ധതി ഈ വര്‍ഷം മുതല്‍ പുതിയ ഒരു സംരംഭം കൂടി ആരംഭിക്കുന്നു. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന് കീഴില്‍ വരുന്ന സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
കുടുംബശ്രീയുമായി ചേര്‍ന്ന് സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ആദ്യപടിയായി മലപ്പുറം നഗരസഭക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 'സ്‌നേഹിത സ്‌പെഷല്‍ അയല്‍ക്കൂട്ടം' രൂപീകരിച്ച് മാസങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ജില്ലയിലെ സുരക്ഷ പദ്ധതി ഗുണഭോക്താക്കള്‍ക്ക് അവരുടെ താമസസ്ഥലമോ പഞ്ചായത്തോ പരിഗണിക്കാതെ ഗുണഭോക്തൃ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത സ്‌പെഷല്‍ അയല്‍ക്കൂട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാം.
അയല്‍ക്കൂട്ട-തൊഴില്‍ഗ്രൂപ്പുകള്‍ക്ക് വേണ്ടി പരിശീലനങ്ങള്‍, സാങ്കേതിക സഹായങ്ങള്‍, വായ്പാ സൗകര്യങ്ങള്‍ എന്നിവ കുടുംബശ്രീ ജില്ലാ മിഷന്‍ നല്‍കും. കഴിഞ്ഞ ദിവസം അംഗത്വ കാര്‍ഡ് പ്രത്യേക ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."