HOME
DETAILS
MAL
ഇമ്രാന് ഖാന്റെ യു.എസ് സന്ദര്‍ശനത്തെക്കുറിച്ച് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം
backup
July 10 2019 | 17:07 PM
വാഷിങ്ടണ്‍: പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ക്കുറിച്ച് തങ്ങള്‍ക്ക് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 22ന് ഇമ്രാന് ഖാന് തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാകിസ്താന് പ്രഖ്യാപിച്ചതിന് ശേഷമാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്.
ജൂണ്‍ നാലിനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണമനുസരിച്ച് ഇമ്രാന് ഖാന് അമേരിക്കന്‍ സന്ദര്‍ശനം നടത്തുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വൈറ്റ് ഹൗസ് സ്ഥിരീകരണമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മോര്ഗന് ഓര്ട്ടഗസാണ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."