HOME
DETAILS

പാര്‍ട്ടിക്കെതിരായ പരാമര്‍ശം: കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു

  
backup
July 29 2016 | 20:07 PM

%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%ae



ന്യൂഡല്‍ഹി: പാര്‍ട്ടിക്കെതിരേ കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. ശൂന്യവേളയില്‍ തൊഴിലില്ലായ്മ വിഷയം ഉന്നയിക്കുന്നതിനിടെയാണ് മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ വിവാദ പരാമര്‍ശം.
ജെ.ഡി.യു അംഗം ശരത് യാദവാണ് തൊഴില്ലായ്മ സംബന്ധിച്ച വിഷയം ആദ്യം ഉന്നയിച്ചത്. വര്‍ഷംതോറും കോടിക്കണക്കിനു തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ ശരിവച്ചു സംസാരിക്കവേ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ അസ്വസ്ഥയുണ്ടെന്നും തൊഴിലവസരങ്ങളുണ്ടാകുന്നില്ലെന്നും പറഞ്ഞു. രാജ്യത്തു തൊഴില്‍ സാഹചര്യങ്ങളില്‍ കാര്യമായ മാറ്റമില്ലെന്നു സി.പി.എം അഗം സീതാറാം യെച്ചൂരിയും കുറ്റപ്പെടുത്തി.
എന്നാല്‍, പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങളെ നിഷേധിച്ച കേന്ദ്രമന്ത്രി നഖ്‌വി, എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങളുണ്ടെന്നു വാദിച്ചു. യുവാക്കളുടെ ഇടയില്‍ അസ്വസ്ഥത ഉണ്ടെന്നുപറഞ്ഞ ആനന്ദ് ശര്‍മയോടു തനിക്കു പറയാനുള്ളത്, അസ്വസ്ഥത കോണ്‍ഗ്രസിനുള്ളിലാണെന്നും അതു പരിഹരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
ഇതോടെ കേന്ദ്രമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസംഗങ്ങള്‍ ഒന്നടങ്കം ബഹളംവച്ചു. ഒപ്പം ജെ.ഡി.യു അംഗങ്ങളും നടുത്തളത്തിലിറങ്ങി. സമാജ്‌വാദി പാര്‍ട്ടിയും പ്രതിഷേധവുമായി എഴുന്നേറ്റു. മന്ത്രി മാപ്പുപറഞ്ഞു പ്രസ്താവന പിന്‍വലിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രതിഷേധം രൂക്ഷമായതോടെ കേന്ദ്രമന്ത്രി പ്രസ്താവന പിന്‍വലിച്ചു.
മന്ത്രിയുടെ പ്രസ്താവനയില്‍ മോശം പരാമര്‍ശങ്ങളുണ്ടെങ്കില്‍ സഭാരേഖകളില്‍ നിന്നു നീക്കംചെയ്യുമെന്നും ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. എന്നാല്‍, പ്രതിഷേധിച്ചു നിന്ന എം.പിമാര്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. അംഗങ്ങള്‍ നടുത്തളത്തില്‍ നില്‍ക്കരുതെന്ന് ഉപാധ്യക്ഷന്‍ ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്‍കി. മന്ത്രി ഒരു പാര്‍ട്ടിയുടെ പേരെടുത്തു പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. പ്രതിഷേധം രൂക്ഷമായതോടെ സഭ പിരിച്ചുവിടുന്നതായി ഉപാധ്യക്ഷന്‍ അറിയിച്ചു. താന്‍ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍, കോണ്‍ഗ്രസിന്റെ പേരെടുത്തു പരാമര്‍ശിച്ചതു പിന്‍വലിക്കുന്നതായും കേന്ദ്രമന്ത്രി നഖ്‌വി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം സഭാരേഖകളില്‍ നിന്നും നീക്കം ചെയ്തതായി പിന്നീട് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിക്കുകയും ചെയ്തു.
അതിനിടെ, അടുത്തയാഴ്ച രാജ്യസഭയില്‍ ചര്‍ച്ചചെയ്യുന്നതിനുള്ള പട്ടികയില്‍ സുപ്രധാന ജി.എസ്.ടി ബില്ലും ഇടംപിടിച്ചു. ജി.എസ്.ടി സമ്പ്രദായം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ല് പ്രധാന ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ ഈ മാസം 27ന് അംഗീകരിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago