HOME
DETAILS
MAL
പെയിന്റടി വിവാദം: ബെഹ്റക്ക് മുഖ്യമന്ത്രിയുടെ പിന്തുണ
backup
May 24 2017 | 21:05 PM
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവ് സംബന്ധിച്ച വിവാദത്തില്‍ മുന്‍ പൊലിസ് മേധാവിയും വിജിലന്‍സ് ഡയറക്ടറുമായ ലോക്നാഥ് ബെഹ്റക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ.
പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ബെഹ്റ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍കോഡും വേണമെന്ന് നിര്‍ദേശിക്കുകയാണ് ബെഹ്റ ചെയ്തത്. പെയിന്റടിയുമായി ബന്ധപ്പെട്ട് ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ല.
എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും വി.ഡി സതീശന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി രേഖാമൂലം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."