HOME
DETAILS

പന്നികളുടെ വിളയാട്ടം; അതിജീവന പോരാട്ടത്തില്‍ കര്‍ഷകര്‍

  
backup
September 29 2018 | 06:09 AM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%af%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%85%e0%b4%a4

വടക്കാഞ്ചേരി: പ്രളയത്തില്‍ നിന്നും കരകയറിയിട്ടും ദുരിതമൊഴിയാതെ പാര്‍ളിക്കാട് പട്ടിച്ചിറക്കാവ് പാടശേഖര സമിതിയംഗങ്ങള്‍.
പാടശേഖരങ്ങളില്‍ വിരുപ്പു കൃഷിയുടെ ഭാഗമായി വിതച്ച കൃഷിയുടെ നല്ലൊരു ശതമാനം പ്രളയം തകര്‍ത്തെറിഞ്ഞതോടെ വലിയ നിരാശയിലായിരുന്നു കര്‍ഷകര്‍. അതിജീവനത്തിനായി അഞ്ചേക്കറിലധികം സ്ഥലത്ത് മുണ്ടകന്‍ കൃഷിക്കായി ഒരുങ്ങുമ്പോഴാണ് കര്‍ഷകരെ ദുരിതക്കയത്തിലാക്കി പാടശേഖരത്തില്‍ പന്നികളുടെ വിളയാട്ടം തകൃതിയായി നടക്കുന്നത്.
നടീലിനുള്ള ഞാറ്റടികളും പാടവരമ്പുകളുമൊക്കെ പന്നികളുടെ കാലുകള്‍ക്കും ദംഷ്ട്രകള്‍ക്കുമിടയില്‍പ്പെട്ട് തകര്‍ന്നു കിടക്കുന്ന കാഴ്ചകള്‍ കണ്ട് നെഞ്ചില്‍ സങ്കടക്കടലുമായി പാടത്ത് നിന്നും പിന്‍വാങ്ങേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. പന്നികള്‍ ചവിട്ടി മെതിച്ചു ഭാഗികമായി നശിച്ച ഞാറ്റടികള്‍ ഇനി യന്ത്രത്തില്‍ നടാന്‍ കഴിയില്ല ശേഷിക്കുന്നവ ഇനി കൈ കൊണ്ടുള്ള നടീല്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളു.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്താണ് സാധാരണക്കാരായ പലരും കൃഷിയിറക്കിയിട്ടുള്ളത്. എന്നാല്‍ തുടക്കത്തില്‍ തന്നെ എല്ലാം പന്നികള്‍ നശിപ്പിക്കുമോ എന്ന ഭയാശങ്കയും ഇവര്‍ പങ്കുവെക്കുന്നു.
വനം കൃഷി വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ടഎല്ലാ അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും കാര്യമായ നടപടികളൊന്നുമില്ലെന്നും നിറകണ്ണുകളോടെ കര്‍ഷകര്‍ പറയുന്നു.
കൃഷിഭൂമി നശിപ്പിക്കുന്ന പന്നികളെ മനുഷ്യന്‍ അക്രമിച്ചാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നതും എന്നാല്‍ കര്‍ഷകര്‍ക്കു സംഭവിക്കുന്ന ദുരിതത്തിന് നടപടിയെടുക്കാനോ സഹായിക്കാനോ ആരുമില്ല എന്ന വസ്തുതയും തമ്മില്‍ എന്തു യോജിപ്പാണ് ഉള്ളതെന്നും ഇവര്‍ ചോദിക്കുന്നു.
തൊട്ടടുത്ത് വനമേഖലയായതിനാല്‍ കാട്ടുമൃഗങ്ങളുടെ ശല്യം ദിനംപ്രതി കൂടുകയാണെന്നും ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും പാടശേഖര സമിതി പ്രസിഡന്റ് ഇ.കെ പരമേശ്വരന്‍, കര്‍ഷകരായ രവീന്ദ്രന്‍, വിശ്വംഭരന്‍ തുടങ്ങിയവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago