നഗരസഭയിലുള്‍പ്പെടെ തീരമേഖലയില്‍ കുടിവെള്ളം കിട്ടാനില്ല
ചാവക്കാട്: തീരമേഖലയില്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടുമ്പോള്‍ കടപ്പുറം പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് രണ്ടിടത്ത് പൊട്ടി മാസങ്ങളേറേയായി ദാഹ ജലം പാഴാകുമ്പോഴും അധികൃതര്‍ നിസംഗതയില്‍. നഗരസഭയിലുള്‍പ്പെടെ തീരമേഖലയില്‍ കുടിവെള്ളം കിട്ടാനില്ല.
ചാവക്കാട് മണത്തല ബ്ലാങ്ങാട് ബീച്ച് റോഡില്‍ അരക്കിലോമീറ്ററിനുള്ളിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴുകുന്നത്. മടേക്കടവ് പാലത്തിനു പടിഞ്ഞാറ് ഭാഗത്തും രണ്ടാമത്തേത് സിദ്ദീഖ് പള്ളി ജങ്ഷനിലുമാണ് കുടി വെള്ളം പാഴായി പരിസരമാകെ വെള്ളക്കെട്ടായി മാറിയിത്.
ദിവസവും വെള്ളം ചോരുന്ന ഈ ഭാഗത്ത് പുല്ല് മൂടി കിടക്കുന്നതിനാല്‍ പലപ്പോഴും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടാതെ പോകുകയാണ്. മാസങ്ങളായി ഈ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നുവെന്ന് പരിസരത്തുള്ളവര്‍ പറഞ്ഞു. വെള്ളമൊഴുകി സമീപത്തെ താഴ്ന്ന ഭാഗത്തെ വീട്ടു മുറ്റത്തേക്കുമെത്തുന്നുണ്ട്. കടപ്പുറം പഞ്ചായത്തിലേക്കുള്ള പ്രധാന റോഡാണിത്.
അതേ സമയം ഈ പൈപ്പിലൂടെ ശുദ്ധജല വിതരണ പൈപ്പിലൂടെയുള്ള വെള്ളം കാത്ത് ആയിരക്കണക്കിനു കുടുംബങ്ങളാണ് കടപ്പുറം പഞ്ചായത്തിലെ പല വാര്‍ഡുകളിലായി കഴിയുന്നത്. കൂടാതെ ഈ വെള്ളം വരുന്ന വഴിയില്‍ ചാവക്കാട് നഗരസഭയിലെ തെക്കഞ്ചേരി, വഞ്ചിക്കടവ്, പുന്ന മേഖലയില്‍ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ നഗരസഭ നേരിട്ട് വാഹനങ്ങളില്‍ വെള്ളമെത്തിക്കുകയാണ്.
പ്രളയവും കടല്‍ ക്ഷോഭവും മഴയുമായി മേഖലയില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ ജലസ്രോതസുകള്‍ ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്. തീരദേശ റോഡിന്റെ വക്കില്‍ വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പുകള്‍ക്കൊന്നും വെള്ളമെടുപ്പ് നിയന്ത്രിക്കാനുള്ള ടാപ്പുകളില്ല. നാട്ടി നിര്‍ത്തിയ ടാപ്പുകളും പൈപ്പുകളും ഊരിയെടുത്ത് ഭൂമിക്കടിയിലൂടെയുള്ള പൈപ്പില്‍ നിന്ന് നേരിട്ടാണ് മിക്ക ഭാഗത്തും കുടിവെള്ളം ശേഖരിക്കുന്നത്.
വെള്ളമൊഴുക്കിന്റെ ശക്തി കുറഞ്ഞ് ഉയര്‍ന്ന് നില്‍ക്കുന്ന പൈപ്പുകളിലൂടെ ലഭ്യമാകാത്തതിനാലാണ് ഭൂമി തുരന്നുള്ള വെള്ളമെടുക്കല്‍ നടക്കുന്നത്.
രണ്ടും മൂന്നും അടി താഴ്ച്ചയിലേക്ക് ഇറങ്ങി കുടം വെച്ചുവേണം ഏറേ നേരം നിന്ന് വെള്ളം ശേഖരിക്കാന്‍. ഓഖി ദുരന്തം സന്ദര്‍ശിക്കാനെത്തിയ ജില്ലയിലെ രണ്ട് മന്ത്രിമാര്‍ രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം കാണുമെന്ന് പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിയാണിത്.
ടാപ്പുകളില്ലാതെ വെള്ളം ചോരുന്ന കടപ്പുറം പഞ്ചായത്തില്‍ ഈ തകര്‍ന്നു കിടക്കുന്ന ടാപ്പുകള്‍ക്കെല്ലാ ം കണക്കനുസരിച്ച് മാസം തോറും വെള്ളത്തിന്റെ കരം നല്‍കുന്നുണ്ട്.
എന്നാല്‍ കേടുവന്ന ടാപ്പുകള്‍ നന്നാക്കി കൊടുക്കണമെന്നുള്ള പഞ്ചായത്തിന്റെ ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബ്ലാങ്ങാട് മുതല്‍ മുനക്കക്കടവ് അഴിമുഖം വരേയുള്ളയുള്ള വാര്‍ഡുകളിലും വട്ടേക്കാട്, മാട്, കറുകമാട് എന്നിവിടങ്ങളിലുമാണ് ശുദ്ധജലത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."