ട്രോളിങ് 29ന് അവസാനിക്കും
ചെന്നൈ: കാഞ്ചീപുരം, തിരുവള്ളൂര്‍, ചെന്നൈ എന്നീ ജില്ലകളിലെ തീരമേഖലകളില്‍ ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനം ഈ മാസം 29 ന് അവസാനിക്കും. എന്നാല്‍ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ അടുത്തമാസം 14 വരെ മത്സ്യ ബന്ധനത്തിന് നിരോധനം തുടരും. മത്സ്യ ബന്ധനം നിശ്ചിത കാലയളവില്‍ നിരോധിക്കണമെന്ന് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഏപ്രില്‍ 15 മുതല്‍ ജൂണ്‍ ഒന്നുവരെയും പശ്ചിമ തീരത്ത് ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 31 വരെയുമാണ് മത്സ്യ ബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ തമിഴ്നാട്ടില്‍ ആഞ്ഞടിച്ച വാര്‍ധ ചുഴലിക്കാറ്റ്, കപ്പലില്‍ നിന്ന് എണ്ണ ചോര്‍ന്നുണ്ടായ ദുരന്തം എന്നിവകാരണം മത്സ്യബന്ധനം നടപ്പാക്കരുതെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ 45 ദിവസം മാത്രമാണ് ഇത്തവണ ട്രോളിങ് നടപ്പാക്കിയിരുന്നത്. മറ്റു മേഖലകളില്‍ ട്രോളിങ് 61 ദിവസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."