രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെ പിന്തുണ
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ബി.ജെ.പിയെ കൂട്ടുപിടിക്കാന്‍ അണ്ണാ ഡി.എം.കെയിലെ ഇരു വിഭാഗവും ശ്രമം തുടങ്ങി. നേരത്തെ മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി മോദിയുമായി ചര്‍ച്ച നടത്തിയത്. തമിഴ്നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയ പളനിസാമി, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അണ്ണാ ഡി.എം.കെയുടെ സഹായം വാഗ്ദാനം ചെയ്തതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു തമിഴ്നാട്ടിലെത്തി മുഖ്യമന്ത്രി പളനിസാമിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.
അതേസമയം അണ്ണാ ഡി.എം.കെയിലെ ഇരുപക്ഷവും തമ്മിലുള്ള ലയന ചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തിവയ്പ്പിച്ച് പളനി സാമി പക്ഷത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള നീക്കമാണ് ബി.ജെ.പി മുന്നോട്ടുവച്ചതെന്നാണ് വിവരം. ഇക്കാര്യം പാര്‍ട്ടി നേതാക്കളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്താന്‍ പളനിസാമി തീരുമാനിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."