HOME
DETAILS
MAL
പൊലിസ് തപാല്വോട്ട്്: സത്യവാങ്മൂലം പരിശോധിക്കും
backup
July 10 2019 | 21:07 PM
കൊച്ചി: പൊലിസുകാരുടെ തപാല്‍ വോട്ടു ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍മാര്‍ നല്കുന്ന സത്യവാങ്മൂലം പരിശോധിക്കുന്നതിന് ഹൈക്കോടതി അനുവാദം നല്കി. വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് തെളിയിക്കാന്‍ വോട്ടര്‍ നല്കുന്ന സത്യവാങ്മൂലമാണ് ഫോറം 13 എ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറെ സമീപിച്ച് രേഖ പരിശോധിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."