ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
പൊന്നാനി: പൊന്നാനിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ നാലു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. ഡി.വൈ.എഫ്. ഐ പ്രവര്ത്തകന് പൊന്നാനി കുണ്ടുകടവ് ജങ്ഷന് സ്വദേശിയായ ചന്ദനപ്പറമ്പില്‍ വീട്ടില്‍ ഫാരിസിനെ വാളുകൊണ്ടു വെട്ടിപ്പരുക്കേല്പിച്ചതായാണ് പരാതി.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. ചമ്രവട്ടം ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ഫാരിസിനെ ഒരു സംഘം യാതൊരു പ്രകോപനവുമില്ലാതെ വടിവാളും ഇരുമ്പു ദണ്ഡുകളുംകൊണ്ടു മര്‍ദിക്കുകയായിരുന്നു. വാളുകൊണ്ടുള്ള വെട്ടു തടഞ്ഞതോടെ ഫാരിസിന്റെ ഇരു കൈകളും മുറിഞ്ഞു. അക്രമത്തില്‍ സാരമായി പരുക്കേറ്റ ഫാരിസിനെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസംമുന്പു പൊന്നാനി ആനപ്പടിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ ഒരു സംഘം മര്‍ദിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാരോപിച്ചാണ് അക്രമിച്ചതെന്നു ഫാരിസ് പറഞ്ഞു. സംഭവത്തില്‍ പൊന്നാനി പൊലിസില്‍ പരാതി നല്കി. സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."