കര്‍ഷക നിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് കേന്ദ്രം; പ്രതിഷേധം തുടരാനാണ് കര്‍ഷകരുടെ ഭാവമെങ്കില്‍ സര്‍ക്കാരും 'ഒരുങ്ങി' തന്നെ
ന്യൂഡല്‍ഹി: കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരേയുള്ള സമരം 11 ദിവസം പിന്നിടുമ്പോഴും പിടിവാശി കൈവിടാതെ കേന്ദ്രം. കര്‍ഷകനിയമം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നു കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നിയമം പിന്‍വലിക്കുന്നതൊഴിച്ച് എല്ലാ മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയാറാണെന്നു പറഞ്ഞ അദ്ദേഹം ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ എന്നും സമരം നീട്ടിക്കൊണ്ടുപോകാനാണ് കര്‍ഷകരുടെ ഭാവമെങ്കില്‍ സര്‍ക്കാരും അതിന് തയാറാണെന്നും കൂട്ടിച്ചേര്‍ത്തു.
നയമം പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ ഇച്ഛാശക്തി ഇല്ലായ്മയായി വ്യാഖ്യാനിക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. കാര്‍ഷിക മേഖലയിലെ പരിഷ്‌കരണത്തിനായി കൊണ്ടു വന്ന നിയമങ്ങള്‍ പിന്‍വലിക്കുന്നത് അപകടകമാണെന്നും ചില ഭേദഗതികളോടെ നിയമം നടപ്പാക്കാമെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രം.
ഡിസംബര്‍ 9ന് കര്‍ഷകര്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
''പക്ഷേ ഞങ്ങള്‍ക്ക് തിരക്കില്ല. ഇപ്പോള്‍, കൃഷി മന്ത്രി (നരേന്ദ്ര സിങ തോമര്‍) കര്‍ഷകരോട് പറഞ്ഞതെന്താണോ.. അതാണ് സര്‍ക്കാരിന്റെ നിലപാട് 'അദ്ദേഹം പറഞ്ഞു.
അതേസമയം, കര്‍ഷകരുടെ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."