ഇറാന് ഉപരോധം: സുഹൃത്തായ ഇന്ത്യ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: ഇറാനില്‍നിന്നുള്ള എണ്ണയ്ക്കു പകരം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയാല്‍ ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയ്ക്ക് കോട്ടംതട്ടില്ലെന്ന് അമേരിക്ക. ബദല്‍ മാര്‍ഗങ്ങള്‍ക്കായി ചര്‍ച്ചകള്‍ നടത്തണം.
ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് 'സുഹൃത്തായ ഇന്ത്യ'യ്ക്കായി ഉപദേശവുമായി രംഗത്തെത്തിയത്.
നവംബര്‍ നാലിനാണ് യുഎസ് ഇറാനുമേല്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുക. ഇറാനുമായി വ്യാപാര ബന്ധം തുടരുന്നവരുമായി വ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപരോധം ഐക്യരാഷ്ട്ര സഭ അംഗീകരിച്ചിട്ടില്ല.
അതേസമയം അമേരിക്കന്‍ ഉപരോധം ഭയന്ന് ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താന്‍ ഇന്ത്യ തീരുമാനിച്ചനിച്ചിട്ടില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരിഫ് അറിയിച്ചിരുന്നു. ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ജാവേദ് സരിഫിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."