മലയാള പഠനബില്ല് ന്യൂനപക്ഷ ഭാഷകളെ ബാധിക്കില്ല: മലയാള ഐക്യവേദി
നീലേശ്വരം: മലയാള ഭാഷാപഠനം സംബന്ധിച്ച പുതിയ ബില്ല് ന്യൂനപക്ഷഭാഷകളുടെ ഭാഷാവകാശങ്ങളെ ഒരു തരത്തിലും ഹനിക്കുന്നതല്ലെന്ന് മലയാള ഐക്യവേദി ചൂണ്ടിക്കാണ്ടി. ഇതു നിലവിലുള്ള കന്നഡ മാധ്യമ പഠനത്തെയോ കന്നഡ ഭാഷാപഠനത്തെയോ ബാധിക്കില്ല. എന്നാല്‍ ഈ പ്രദേശത്തു പഠിക്കുന്ന മലയാളം മാതൃഭാഷയായ വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള സാധ്യത ഉണ്ടാകണമെന്നു മാത്രമാണ് ബില്ല് വ്യവസ്ഥചെയ്യുന്നതെന്നും പൊതു വിദ്യാലയങ്ങളിലെന്ന പോല സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കമുള്ള മറ്റെല്ലാ സ്കൂളുകളിലും മലയാളം പഠിക്കാനുള്ള അവസരം സൃഷ്ടിക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും യോഗം ചൂണ്ടിക്കാട്ടി. നിലവിലുള്ള പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് കന്നഡ മാതൃഭാഷയായവരുടെ ആശങ്കകള്‍ അകറ്റുന്ന തരത്തിലുള്ള ഇടപെടലുകള്‍ നടത്തണമെന്ന് യോഗം സര്ക്കാറിനോട്ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.എസ് നസീറസൈനബ അധ്യക്ഷയായിരുന്നു. കെ.വി മണികണ്ഠദാസ്, കുഞ്ഞിക്കണ്ണന് കക്കാണത്ത്, പദ്മനാഭന് ബ്ലാത്തൂര്‍, ഡോ.എ എം ശ്രീധരന്, പി രതീഷ്, പി.കെ മുകുന്ദന്, കെ.വി സജീവന്, മുരളീധരന് പാലമംഗലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."