HOME
DETAILS

ശബരിമലയില്‍ കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി സുധാകരന്‍

  
backup
September 29 2018 | 13:09 PM

sabarimala-verdict-will-bring-to-effect-g-sudhakaran

കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.

ശബരിമല സുപ്രിംകോടതി വിധി ഭരണഘടന അടിസ്ഥാനമാക്കിയാണ്. ഭരണഘടനയില്‍ പറയുന്ന അവസരസമത്വമാണ് അതിന്റെ അടിസ്ഥാനം. ഇത്തരം വിധി നേരത്തെ തന്നെ വരേണ്ടതായിരുന്നു. സ്ത്രീകള്‍ ശബരിമലയില്‍ വരുന്നതിനാല്‍ അവിടെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സ്ത്രീ തീര്‍ഥാടനത്തിന് ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കുക. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള പരാതി പോയത് കുറേ കാലം മുന്‍പാണ്. എന്നാല്‍ കോടതി ഉചിതമായ തീരുമാനമെടുത്തു. രാജ്യത്തിന് അഭിമാനമാണ് ആ വിധി. മുത്തലാഖും ഇതുമായി ബന്ധമില്ല, സാമ്യമില്ല. മൗലികാവകാശം അംഗീകരിച്ചുകൊടുക്കുകയാണ് ചെയ്തത്. വിധി നടപ്പാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റു തന്നെ അറിയിച്ചിട്ടുണ്ട്.

സുപ്രിംകോടതി ഒരു കാര്യം പറഞ്ഞാല്‍ അത് കൂടുതല്‍ നടപ്പാക്കേണ്ട കാര്യമില്ല. അവിടെ സ്ത്രീകള്‍ക്ക് കയറാം. ആവശ്യമുള്ളവര്‍ക്ക് കയറാം. ആരും നിര്‍ബന്ധിപ്പിച്ച് കയറ്റില്ല. അവരവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വേണ്ടവര്‍ക്ക് കയറാം. അതിനുള്ള ചട്ടമുണ്ടാക്കിവെക്കലാണ് ദേവസ്വംബോര്‍ഡ് ചെയ്യേണ്ടത്. സ്ത്രീകള്‍ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം ലംഘിക്കാനല്ല പോകുന്നത്.

സ്ത്രീകള്‍ പ്രാര്‍ഥിക്കുന്നതിനാണ് പോകുന്നത്. അവിടെ ചെന്നാല്‍ മറ്റുചിന്തകളൊന്നും ഉണ്ടാവില്ല. ഇന്നുവരെ ചിന്തിച്ച ചരിത്രമില്ല. 50 വയസ്സു കഴിഞ്ഞാല്‍ ഉടനെ സ്ത്രീത്വമില്ലാതാവില്ല. നാല്‍പ്പത്തി ഒമ്പതര വയസ്സും 50 വയസ്സും തമ്മില്‍ വ്യത്യാസമില്ല. 50 വയസ്സുള്ളവര്‍ പോയിട്ട് അവിടൊന്നും സംഭവിച്ചിട്ടില്ല. അതുപോലെതന്നെയാണ് മറ്റുള്ളവരും.

എല്ലാവരും പോകുന്ന ദേവാലയമാണ് ശബരിമല. ജാതിമത വ്യത്യാസമില്ല. കേരളം ശബരിമലയെക്കുറിച്ച് അഭിമാനിക്കണം. സെക്കുലര്‍ സംസ്‌കാരത്തിന്റെ പൂര്‍വ്വകാമിയാണ് ശബരിമല ക്ഷേത്രം. അവിടെ എല്ലാവരും സ്വാമിമാരാണ്.

പരസ്പരം അങ്ങനെയാണ് വിളിക്കുന്നത്. അതിപ്പോള്‍ സ്ത്രീകള്‍ക്കു കൂടി ലഭിച്ചു. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കും. അവിടെ ആര്‍ക്കും അനാവശ്യമായി ഒന്നും തോന്നുകയില്ല. അവിടുത്തെ അന്തരീക്ഷം നമ്മളില്‍ ചെലുത്തുന്ന വലിയ സ്വാധീനമുണ്ട്. ആ സ്വാധീനം ഭൗതികവാദി ആയാലും ആദ്ധ്യാത്മികവാദി ആയാലും പ്രകൃതിയുടെ ഒരു സ്വാധീനം അവിടെയുണ്ട്. വിശ്വാസമുള്ളതുകൊണ്ടാണ് ദേവസ്വം മന്ത്രിയായി പല തവണ മല കയറിയത്. ഒരു ദിവസം തന്നെ രണ്ടു തവണ മലകയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago