HOME
DETAILS
MAL
കുട്ടിമാക്കൂലില്‍ ദലിത് കുടുംബത്തിനു നേരെ വീണ്ടും അക്രമം
backup
May 24 2017 | 23:05 PM
തലശ്ശേരി: ദലിത് വേട്ടയുടെ പേരില്‍ അറിയപ്പെട്ട കുട്ടിമാക്കൂലിലെ കുടുംബത്തിനു നേരെ വീണ്ടും അക്രമം. കുനിയില്‍ വീട്ടില്‍ നടമ്മല്‍ രാജന്റെ വീടിനു നേരെയാണ് ശനിയാഴ്ച രാത്രി അക്രമമുണ്ടായത്. സംഭവത്തില്‍ പൊലിസ് കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി രാജന് ഡിവൈ.എസ്.പിക്കു പരാതി നല്കി. ശനിയാഴ്ച രാത്രി 11.30ഓടെ വീടിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയെന്ന് രാജന് പരാതിപ്പെട്ടു.
സി.പി.എം പ്രവര്‍ത്തകനായ വൈഷ്ണവിന്റെ നേതൃത്വത്തില്‍ മൂന്നുപേരാണു വീടിനു നേരെ അക്രമം നടത്തിയതെന്ന് രാജന് ആരോപിച്ചു. കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി കൂടിയായ രാജനെയും മക്കളായ അഖില, അഞ്ജന എന്നിവരെ ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തെന്ന കേസ് നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."