മലയാളി യുവാവിനെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മനാമ: മലയാളി യുവാവിനെ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി കെ.വിഷ്ണുവിനെ (27)യാണ് ഇവിടെ സല്‍മാബാദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്‌റൈനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
അവിവാഹിതനായ വിഷ്ണു താന്‍ സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി അടുത്ത മാസം നാട്ടിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരുന്നതായി സുഹൃത്തുക്കളിലൊരാള്‍ ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. അവസാനമായി ഈ പെണ്‍കുട്ടിക്ക് വീഡിയോ കോള്‍ ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പിതാവ്- കീര്‍ത്തിവീട്ടില്‍ രാമനാരായണന്‍, അമ്മ-ഗീത, രണ്ടു സഹോദരിമാരുണ്ട്.
സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും. ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ വിഷ്ണു ജോലി ചെയ്യുന്ന കന്പനി തന്നെ നടത്തിവരുന്നുണ്ടെന്ന് ബഹ്‌റൈന്‍ ഐ.വൈ.സി.സി ഭാരവാഹികള്‍ അറിയിച്ചു.
മാറ്റിവെച്ചു
ബഹ്‌റൈനിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഐ.വൈ.സി.സിയുടെ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സംഘടന ഇന്ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."