കര്‍ണാടക: രാജ്യസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍
ന്യൂഡല്‍ഹി: കര്‍ണാടക വിഷയത്തില്‍ രാജ്യസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷപ്പാര്‍ട്ടികള്‍. മൂന്നു തവണ സഭാനടപടികള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് സഭാനടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ ഇന്നലെ രാജ്യസഭ നേരത്തെ പിരിഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സഭ ഇതെ വിഷയത്തില്‍ തടസപ്പെടുന്നത്. ഇന്നലെ രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹകരിക്കണമെന്ന് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പ്രതിപക്ഷം തുടക്കത്തില്‍ അല്‍പ്പനേരം സഹകരിച്ചെങ്കിലും പിന്നീട് കോണ്‍ഗ്രസ് എം.പിമാരുടെ നേതൃതത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവച്ചു. ചട്ടം 267 പ്രകാരം കര്‍ണാടകയിലെ പ്രശ്‌നം ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നല്‍കിയ നോട്ടിസ് ചെയര്‍മാന്‍ തള്ളിയിരുന്നു. ഉച്ചയ്ക്ക് സഭചേര്‍ന്നപ്പോള്‍ വിഷയമുയര്‍ത്താന്‍ ആനന്ദ് ശര്‍മ്മ ശ്രമിച്ചപ്പോഴും സ്പീക്കര്‍ അംഗീകരിച്ചില്ല. മുംബൈയിലെത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ മഹാരാഷ്ട്ര പൊലിസ് കസ്റ്റഡിയിലെടുത്തതിനെതിരേയും സഭയില്‍ പ്രതിഷേധമുണ്ടായി. കര്‍ണാടകയിലെ എം.എല്‍.എമാരുമായി ബന്ധപ്പെട്ട വിഷയം കര്‍ണാടക നിയമസഭാ സ്പീക്കറാണ് കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു ചെയര്‍മാന്‍ വെങ്കയ്യ നായിഡിവിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."