കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നാളെ
ആലപ്പുഴ: കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് യൂണിയന്റെ ഏഴാമത് സംസ്ഥാന സമ്മേളനം 26, 27 തീയതികളില്‍ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
26ന് നാല് മണിക്ക് ക്ഷീരകര്‍ഷകര്‍ക്കായി ഭക്ഷ്യസുരക്ഷയും മൃഗസംരക്ഷണ മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാലിന്റെ അധ്യക്ഷതയില്‍ കൂടുന്ന സെമിനാര്‍ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഹൗസിംഗ്‌ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് വിഷയാവതരണം നടത്തും. അഡ്വ. മോഹന്‍ദാസ്, ഡോ. വി ഗോപകുമാര്‍, പി.എസ്.എം ഹുസൈന്‍, കെ.ബി ശശി, ജെ ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗാനമേള. 27ന് രാവിലെ ഒമ്പത് മണിക്ക് നഗരചത്വരത്തില്‍നിന്ന് പ്രകടനം ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് പി.യു പ്രേമദാസന്‍ പതാക ഉയര്‍ത്തും. സി.പി.ഐ ജില്ലാസെക്രട്ടറി ടി.ജെ ആഞ്ചലോസിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മന്ത്രി ജെ രാജു ഉദ്ഘാടനം ചെയ്യും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ആര്‍ ഉഷ, പി.എസ് സന്തോഷ്‌കുമാര്‍, കെ വി സാജന്‍ സംസാരിക്കും. കര്‍ഷകരേയും പ്രതിഭകളെയും ആദരിക്കും. പ്രതിനിധി സമ്മേളനം എസ് വിജയകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. പി യു പ്രേമദാസന്‍ അധ്യക്ഷതവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."