HOME
DETAILS
MAL
വിദ്യാഭ്യാസ ഘടനയിലെ മാറ്റം: സ്‌കൂള്‍ തലത്തില്‍ ആശയകുഴപ്പമെന്ന്, അധ്യാപക സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്
backup
July 11 2019 | 13:07 PM
കോഴിക്കോട്: സ്‌കൂള്‍ വിദ്യാഭ്യാസ ഘടനയില്‍ അടക്കം മാറ്റം വരുത്തി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പഠനത്തെയും സാധ്യമായ ദിനങ്ങള്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയിട്ടുണ്ടെന്ന് ആക്ഷേപം. സ്‌കൂള്‍ തലത്തിലും സംസ്ഥാനതല ഡയറക്ടറേറ്റുകളിലും ഭരണസ്തംഭനവും സര്‍വത്ര ആശയക്കുഴപ്പവുമാണ് ഈ സംവിധാനം സൃഷ്ടിച്ചിരിക്കുന്നതെന്നും കെ.എച്ച്.എസ്.ടി.യു സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഡയറക്ടറേറ്റുകള്‍ ഏകീകരിച്ച നടപടി പിന്‍വലിക്കണം. ഖജനാവിന് സാമ്പത്തിക ഭാരം മാത്രം അടിച്ചേല്‍പിക്കുന്ന ഖാദര്‍ കമ്മിറ്റി പിരിച്ച വിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."