റമദാന്‍ നോമ്പ് തുറ: ഹരിതചട്ടം പാലിച്ച് നടത്തണമെന്ന്
കോട്ടയം: റമദാന്‍ നോമ്പ് തുറ ചടങ്ങുകള്‍ ഹരിതചട്ടം പാലിച്ച് നടത്തണമെന്നു കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ജമാ അത്ത് ഭാരവാഹികള്‍ അറിയിച്ചു.
ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. റമദാന്‍ ആഘോഷവുമായി ബന്ധപ്പെട്ട നോമ്പുതുറ ഉള്‍പ്പെടെയുളള ചടങ്ങുകള്‍ സംഘടിപ്പിക്കുന്ന ഇടങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവ ഒഴിവാക്കണം.
ഭക്ഷണം, കുടിവെള്ളം എന്നിവ നല്‍കുന്നതിനു സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണം. കുപ്പിവെള്ളത്തിനു പകരം തിളപ്പിച്ചാറ്റിയ വെള്ളം പ്രത്യേക പാത്രങ്ങളില്‍ സജ്ജമാക്കി നല്‍കണം. മഴക്കാലത്ത് രോഗങ്ങള്‍ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്തു കുടിവെള്ളത്തിന്റെ ഉറവിടവും ശുദ്ധതയും ഉറപ്പുവരുത്തണം.
ഭക്ഷണം പാഴാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശംസകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതിന് തുണിയില്‍ തയ്യാറാക്കുന്ന ബാനര്‍ ഉപയോഗിക്കണം.
പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ബാനറുകള്‍ ഒഴിവാക്കണം. പള്ളികള്‍ അലങ്കരിക്കുന്നതിനു പ്ലാസ്റ്റിക് തോരണങ്ങളും അലങ്കാര വസ്തുക്കളും ഒഴിവാക്കണം. ഇത് സംബന്ധിച്ച് വിശ്വാസികളെ ബോധവത്ക്കരിക്കന്നതിനു പള്ളികള്‍ മുഖേന ശുചിത്വ സന്ദേശം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."