'ഹാദിയ കേസിലെ ഹൈക്കോടതി വിധി ആശങ്കയുളവാക്കുന്നത് '
കോഴിക്കോട്: ഇസ്‌ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഹാദിയ എന്ന പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിധിപുറപ്പെടുവിച്ച ജസ്റ്റിസുമാരായ കെ. സുരേന്ദ്ര മോഹന്‍, മോരി ജോസഫ് എന്നിവരുടെ പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
കോടതിക്ക് മുമ്പാകെ വരുന്ന കേസുകളുടെ ന്യായാന്യായങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിനു പകരം ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് പക്ഷാപാതപരമായ വിധി പ്രസ്താവിക്കുന്ന സമീപനം അനാവശ്യ ജൂഡീഷ്യല്‍ ആക്ടിവിസമുണ്ടെന്ന വാദത്തെ ശരിവെക്കുന്നതാണ്.
തങ്ങള്‍ക്കു ലഭിക്കുന്ന അധികാരത്തെ ദുരുപയോഗം ചെയ്യുന്ന സമീപനമാണ് കോടിതികള്‍ സ്വീകരിക്കുന്നതെങ്കില്‍ അതനുസരിക്കേണ്ട ബാധ്യത ജനാധിപത്യ സമൂഹത്തിന് പുന:പരിശോധിക്കേണ്ടിവരും. ജനാധിപത്യ സമൂഹം ഇത് ഗൗരവത്തിലെടുക്കണമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."