വാഹനങ്ങളില്‍നിന്ന് ബാറ്ററി മോഷണം: രണ്ടുപേര്‍ റിമാന്‍ഡില്‍
കോഴിക്കോട്: നിര്‍ത്തിയിട്ട വാഹനങ്ങളില്‍നിന്നു അതിവിദഗ്ധമായി ബാറ്ററികള്‍ മോഷണം നടത്തുന്ന സംഘത്തിലെ രണ്ടുപേരെ മെഡിക്കല്‍ കോളജ് പൊലിസ് പിടികൂടി. മാവൂര്‍ കാഞ്ഞിരത്തൊടി വിനോദ് (23), പാഴൂര്‍ ഈരൊടികയില് മിഥുന്‍ലാല്‍ (26) എന്നിവരാണ് പിടിയിലായത്.
വാടകക്കെടുത്ത കാറില്‍ വന്ന് ഈസ്റ്റ് ദേവഗിരിയില്‍ നിര്‍ത്തിയിട്ട ബസിന്റെ ബാറ്ററി അഴിച്ചുമാറ്റുന്നതിനിടയിലാണ് എസ്.ഐ ഹബീബുല്ലയും സംഘവും ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ സമാന മാതൃകയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും ആറ് ബാറ്ററികളും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളില്‍നിന്നാണ് സ്ഥിരമായി ബാറ്ററികള്‍ മോഷണം നടത്തിവരുന്നത്.
മെഡിക്കല്‍ കോളജ് സ്റ്റേഷന് പരിധിയില്‍തന്നെ സമാനരീതിയിലുള്ള മറ്റ് മൂന്ന് മോഷണക്കേസുകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. പ്രതികളെ കുന്ദമംഗലം കോടതി റിമാന്റ് ചെയ്തു. എ.എസ്.ഐ. ദിനേശ്, സിവില്‍ പൊലിസ് ഓഫിസര്‍ രാജേഷ് എന്നിവരും എസ്.ഐയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."