വീടും സ്ഥലവും നഷ്ടമാവുന്നതിന്റെ ഭീതിയില്‍ ഒരു കുടുംബം
പനമരം: പഞ്ചായത്ത് അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും കെടുകാര്യസ്ഥതക്ക് മുന്നില്‍ ഒരു കുടുബം ഭീഷണിയില്‍.
നടവയല്‍ പള്ളിതാഴെ റോഡില്‍ താമസിക്കുന്ന ചോലിക്കര മത്തച്ചനും കുടുംബാംഗങ്ങളുമാണ് വീടിന് മുകള്‍ ഭാഗത്ത് കൂടി കടന്ന് പോവുന്ന റോഡില്‍ നിന്ന് ഒഴുകി വരുന്ന മഴവെള്ളപ്പാച്ചിലില്‍ സ്ഥലവും വീടും നഷ്ട്ടമാവുന്നതിന്റെ ഭീതിയില്‍ കഴിയുന്നത്.
വര്‍ഷങ്ങളായി റോഡിലെ വെള്ളം ഒഴുകി വീടിന് സമീപത്തെ കൃഷിയിടം മുഴുവന്‍ ഇടിഞ്ഞ് വന്‍ ഗര്‍ത്തം രൂപപെട്ടിരിക്കുകയാണ്.
ഇത്തവണത്തെ മഴവെള്ളം കൂടി ഒഴുകി എത്തുന്നതോടെ വീടും തകരും. നടവയല്‍ പള്ളിതാഴെ പരുവുമേല്‍ കവല റോഡിലെ വെള്ളം മുഴുവന്‍ ഒഴുകി എത്തുന്നത് ഇദ്ദേഹത്തിന്റെ സ്ഥലത്തോട് ചേര്‍ന്ന ചാലിലൂടെയാണ്.
വെള്ളം ഒഴുകിപ്പോവുന്ന ഭാഗത്ത് സുരക്ഷാ ഭിത്തി കെട്ടി കനാല്‍ നിര്‍മിച്ച് തരണമെന്ന് ആവശ്യപ്പെട്ട് മത്തച്ചനും കുടുംബവും മുട്ടാത്ത വാതിലുകളില്ല.
പൂതാടി പഞ്ചായത്ത്, നടവയല്‍ വില്ലേജ്, ജില്ലാ കലക്ട്ടര്‍, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്കെല്ലാം പരാതികളും നിവേദനങ്ങളും നല്‍കിയതാണെന്ന് ഇദ്ദേഹം പറഞ്ഞു. ഒരു നടപടിയും ഉണ്ടായിട്ടില്ല.
നടവയല്‍ പള്ളിതാഴെ റോഡ് വീതികൂട്ടി ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിന് ഫണ്ട് പാസാക്കി സാധനങ്ങള്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റോഡിലെ വെള്ളം തടസമില്ലാതെ ഒഴുകിപ്പോകുന്നതിന് ആവശ്യമായ കനാലുകള്‍ നിര്‍മിക്കുന്നതിന് നടപടിയുണ്ടായിട്ടില്ല. വീടിനും, സ്ഥലത്തിനും ഭീഷണിയായ തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നതിന് സുരക്ഷാഭിത്തി നിര്‍മിക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. അല്ലാത്തപക്ഷം സമരവുമായി ഇറങ്ങാന്‍ വിവിധ രാഷ്ട്രീയ കക്ഷികളും തീരുമാനിച്ചിട്ടുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."