ഷീജയും നല്കി ഒരു മാസത്തെ ശമ്പളം
പൊന്നാനി: സാലറി ചലഞ്ചില്‍, പങ്കെടുക്കാതിരിക്കാന്‍ ഒരു പാട് കാരണങ്ങളുണ്ട് ഷീജക്ക്. എന്നിട്ടും എല്ലാ പ്രതിസന്ധികളെയും മറന്ന് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയാവുകയാണ് ഈ ജീവനക്കാരി. വെളിയങ്കോട് പഞ്ചായത്തിലെ എരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി അറ്റന്‍ഡറാണ് ഷീജ. അഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച്, പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജീവിതം ബുദ്ധിമുട്ടിലായ നാളുകളിലാണ് പാര്‍ടൈം സ്വീപ്പറായി സര്‍ക്കാര്‍ ജോലി കിട്ടുന്നത്. ജോലിയില്‍ പ്രവേശിച്ച് കുറച്ചു നാളുകള്‍ക്കകം കാന്‍സര്‍ എന്ന രോഗത്തിന്റെ രൂപത്തിലായിരുന്നു അടുത്ത വെല്ലുവിളി. പാര്‍ടൈം സര്‍വിസ് ആയതിനാല്‍ സര്‍ജറിക്കടക്കം വേണ്ടിവന്ന ചികിത്സാ ചെലവ് റീ ഇമ്പേഴ്സ്മന്റ് വഴി സര്‍ക്കാരില്‍നിന്ന് ലഭിച്ചതുമില്ല. ദുരന്തങ്ങള്‍ വേട്ടയാടുമ്പോഴും പ്രളയബാധിതര്‍ക്കു വേണ്ടി ഒരു മാസത്തെ ശമ്പളം കൊടുത്ത് പിന്തുണക്കാനാണ് ഷീജ തീരുമാനിച്ചത്. മക്കളുടെ പിന്തുണയും ഇക്കാര്യത്തില്‍ ഷീജക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."